പരസ്യക്കാരുടെ കൈപിടിച്ച് ഫെയ്‌സ്ബുക്ക്, വരുമാനത്തില്‍ വര്‍ദ്ധനവ്

'ഫെയ്‌സ്ബുക്കിനെ പരസ്യക്കാര്‍ അങ്ങനെയൊന്നും കൈവിടുലാന്നേ'.. ഫെയ്‌സ്ബുക്കിന്റെ സുരക്ഷ സംബന്ധിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ പറ്റിയും...

പരസ്യക്കാരുടെ കൈപിടിച്ച് ഫെയ്‌സ്ബുക്ക്, വരുമാനത്തില്‍ വര്‍ദ്ധനവ്

'ഫെയ്‌സ്ബുക്കിനെ പരസ്യക്കാര്‍ അങ്ങനെയൊന്നും കൈവിടുലാന്നേ'.. ഫെയ്‌സ്ബുക്കിന്റെ സുരക്ഷ സംബന്ധിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ പറ്റിയും ഫെയ്‌സ്ബുക്കിനെതിരെ വാര്‍ത്തകള്‍ വരുമ്പോള്‍ പോലും ഫെയ്‌സ്ബുക്കിന്റെ പരസ്യ വരുമാനത്തില്‍ ഇടിവുണ്ടാകുന്നില്ല. ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ വലിയ പങ്കുവഹിക്കുന്ന പരസ്യ വരുമാനം ഈ വര്‍ഷത്തിലെ ആദ്യ മൂന്നു മാസങ്ങളില്‍ 63 ശതമാനത്തിലെത്തി.

കാംബ്രിഡ്ജ് അനലിറ്റിക്‌സ് ഉപഭേക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയക് സംബന്ധിച്ചും ഡിലീറ്റ് ഫെയ്‌സ്ബുക്ക് ക്യാമ്പയിന്‍ വഴിയും ഫെയ്‌സ്ബുക്കിനെതിരെ പ്രചാരണമുണ്ടായ കാലത്താണ് ഫെയ്‌സ്ബുക്കിന്റെ നേട്ടം. ഫെയ്‌സ്ബുക്ക് പുറത്തുവിട്ട കണക്കു പ്രകാരം 1.45 ബില്യണ്‍ ആള്‍ക്കാര്‍ ദിവസവും ഫെയ്‌സ്ബുക്കില്‍ ഇടപെടുന്നുണ്ട്. വര്‍ഷത്തില്‍ 13 ശതമാനം ആള്‍ക്കാരുടെ വര്‍ദ്ധനവാണ് ഫെയ്്‌സ്ബുക്കിലുണ്ടാകുന്നത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ഉപയോഗിച്ച് അവര്‍ക്ക് താല്‍പര്യമുള്ള പരസ്യങ്ങള്‍ നല്‍കുന്ന രീതിയിലാണ് ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം. ഇത് പരസ്യം നല്‍കുന്നവര്‍ക്ക് അവരുടെ പണത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള ഗുണം ഫെയ്‌സ്ബുക്ക് നല്‍കുന്നു.

ഫെയ്‌സ്ബുക്കിന്റെ വരുമാനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വളര്‍ച്ച കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്. 2016ല്‍ 56 ശതമാനം വളര്‍ച്ചയുണ്ടായിടത്ത് 2017ല്‍ 49 ശതമാനം മാത്രമായി ചുരുങ്ങി. 2018ല്‍ ഇത് 22 ശതമാനമായി ചുരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Story by
Next Story
Read More >>