സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമാവിശ്യപ്പെട്ട് യുകെ എംപിമാര്‍

Published On: 2018-07-28 04:00:00.0
സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമാവിശ്യപ്പെട്ട് യുകെ എംപിമാര്‍

ലണ്ടന്‍: സമൂഹമാധ്യമങ്ങളിലൂടെ ഉപചാപങ്ങളും വിനാശകരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാന്‍ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ നിയന്ത്രണമാവശ്യപ്പെട്ട് യുകെ എംപിമാര്‍. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍, കള്‍ച്ചറല്‍, മീഡിയ ആന്റ് സ്‌പോര്‍ട്ട് (ഡിസിഎംഎസ്) കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എംപിമാര്‍ സോഷ്യല്‍ മീഡിയ നിയന്ത്രണം ആവശ്യപ്പെട്ടത്.

വ്യാജവാര്‍ത്തകള്‍ക്ക് ജനങ്ങളെ വളരെ വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന് കമ്മറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ ജനങ്ങളില്‍ അനാവശ്യ ഭീതി ഉളവാക്കുവാനും മുന്‍ വിധികളോടെ കാര്യങ്ങളെ സമീപിക്കുവാനും ഇടവരുത്തും. ഇത് ജനാധിപത്യത്തിന് പ്രതിസന്ധിയാണെന്നും പഠനം പറയുന്നു. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച പഠനം പാര്‍ലമെന്റ് കമ്മറ്റി പുറത്ത് വിട്ടത്.

Top Stories
Share it
Top