ഭീമന്‍ ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി

ബ്യൂണസ് അയേഴ്‌സ്: ഭീമന്‍ ദിനോസറിന്റെ ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. അര്‍ജന്റീനയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നാണ്...

ഭീമന്‍ ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി

ബ്യൂണസ് അയേഴ്‌സ്: ഭീമന്‍ ദിനോസറിന്റെ ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. അര്‍ജന്റീനയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നാണ് ഭീകരരൂപമുള്ള ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയത്. 210 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രൈയാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇന്‍ജെന്റിയ പ്രിമ ദിനോസറുകളാണിതെന്ന് ഗവേഷകര്‍ പറഞ്ഞു.

10 മീറ്ററാണ് ഇവയുടെ കാലുകളുടെ നീളം. ഭാരം 10 ടണ്‍.230 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രൈയാസിക് കാലഘട്ടത്തിലാണ് ദിനോസറുകളെ കണ്ടുതുടങ്ങിയത്. ഫോസ്സില്‍ തെളിവുകള്‍ സൂചിപ്പിക്കുന്നത് ജുറാസ്സിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളില്‍ നിന്നുമാണ് പക്ഷികള്‍ പരിണാമം പ്രാപിച്ചതെന്നാണ്. ഇന്ന് പക്ഷികളെ ദിനോസറുകളുടെ പിന്‍ഗാമികളായ ഏകവംശമായി തരം തിരിച്ചിരിക്കുന്നു.

66 ദശലക്ഷം വര്‍ഷം മുന്‍പ് നടന്ന വംശനാശത്തില്‍ നിന്നും കുറച്ച് പക്ഷികള്‍ രക്ഷപ്പെട്ടു, അവ ഇന്നും ദിനോസറുകളുടെ പരമ്പരയിലെ കണ്ണികളായി ജീവിക്കുന്നു. ഇവ നാമാവശേഷമായതിനെക്കുറിച്ചു പല സിദ്ധാന്തങ്ങളും നിലവിലുണ്ട് - ഉല്‍ക്കകള്‍ പതിച്ചതുകൊണ്ടോ അഗ്‌നിപര്‍വതസ്‌ഫോടനത്താലോ ഭൂമിയിലുണ്ടായ മാറ്റങ്ങളാണു ഡൈനസോറുകളുടെ നാശത്തിനു കാരണമെന്നാണു കരുതപ്പെടുന്നത്. ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന പക്ഷികളുടെ മുന്‍ഗാമികളാണു ഡൈനസോറുകള്‍.

Story by
Next Story
Read More >>