സ്റ്റിഫന്‍ ഹോക്കിങിന്റെ പേരില്‍ കേന്ദ്രമന്ത്രിയുടെ വ്യാജ അവകാശവാദം

Published On: 2018-03-17 05:45:00.0
സ്റ്റിഫന്‍ ഹോക്കിങിന്റെ പേരില്‍ കേന്ദ്രമന്ത്രിയുടെ വ്യാജ അവകാശവാദം

''ഹൈന്ദവ സംസ്‌കാരത്തിന്റെ ഒരോ ആചാരവും ശാസ്ത്രത്തില്‍ ഊന്നിയിട്ടുളളതാണ്. നമ്മുടെ പൗരാണിക ജനതയുടെ ശാസ്ത്രീയമായ നേട്ടമാണ് വാസ്തവത്തില്‍ ആധുനിക ശാസ്ത്രം. നമ്മുക്ക് പ്രപഞ്ചശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങിനെ നഷ്ടമായി. ഐന്‍സ്റ്റീന്റെ E=mc^2 ക്കാള്‍ വലിയ സിദ്ധാന്തം നമ്മുടെ വേദങ്ങളിലുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.''


മുകളില്‍ പറഞ്ഞ വാക്കുകള്‍ ഇംഫാലില്‍ ഈ മാസം 16ന് തുടങ്ങിയ 105ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ പ്രസംഗിച്ചതാണ്.

#ISC2018 –Each and every custom and ritual of Hinduism is steeped in science; every modern Indian achievement is a continuation of our ancient scientific achievement. Even Stephen Hawking said, our Vedas might have a theory superior to Einstein’s law E=MC2. @moefcc @IndiaDST pic.twitter.com/QP9PbLElCd

— Dr. Harsh Vardhan (@drharshvardhan) March 16, 2018
Top Stories
Share it
Top