ഗണിതശാസ്ത്രത്തിലെ ഫീല്‍ഡ്‌സ് മെഡല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അക്ഷയ് വെങ്കടേഷിന്

Published On: 2018-08-02 04:30:00.0
ഗണിതശാസ്ത്രത്തിലെ ഫീല്‍ഡ്‌സ് മെഡല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അക്ഷയ് വെങ്കടേഷിന്

ഗണിതശാസ്ത്രത്തിന്റെ നോബല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ അക്ഷയ് വെങ്കടേഷ് എന്ന ഇന്തോ-ഓസ്‌ട്രേലിയന്‍ വംശജന്. 40 വയസ്സില്‍ താഴെയുള്ള ഗണിതശാസ്ത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഫീല്‍ഡ്‌സ് മെഡല്‍.

നാലുവര്‍ഷത്തില്‍ ഒരിക്കലാണ് പുരസ്‌കാരം നല്‍കി വരുന്നത്. ഡല്‍ഹിയില്‍ ജനിച്ച 36കാരനായ അക്ഷയ് നിലവില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ അദ്ധ്യാപകനാണ്. ഗണിതശാസ്ത്രത്തിന് നല്‍കിയ അസാമാന്യമായ സംഭാവനകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

റിയോഡി ജനീറോയില്‍ അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനത്തിലാണ് അദ്ദേഹത്തിന് പുരസ്‌കാരം സമര്‍പ്പിച്ചത്. 15,000 കനേഡിയന്‍ ഡോളറാണ് പുരസ്‌കാര തുക.

Top Stories
Share it
Top