ഐആര്‍എന്‍എസ്എസ്-1ഐ ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി/ശ്രീഹരിക്കോട്ട: കഴിഞ്ഞ ഓഗസ്തില്‍ ഐആര്‍എന്‍എസ്എസ്-1എച്ച് വിക്ഷേപണത്തിലേറ്റ പരാജയത്തിനു പിന്നാലെ ഗതിനിര്‍ണയവിഗ്രഹം ഐആര്‍എന്‍എസ്എസ്-1ഐ...

ഐആര്‍എന്‍എസ്എസ്-1ഐ ശ്രീഹരിക്കോട്ടയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി/ശ്രീഹരിക്കോട്ട: കഴിഞ്ഞ ഓഗസ്തില്‍ ഐആര്‍എന്‍എസ്എസ്-1എച്ച് വിക്ഷേപണത്തിലേറ്റ പരാജയത്തിനു പിന്നാലെ ഗതിനിര്‍ണയവിഗ്രഹം ഐആര്‍എന്‍എസ്എസ്-1ഐ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനം മുന്‍നിര്‍ത്തിയുള്ള ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1ഐ ഈ ശ്രേണിയിലുള്ള (നാവിക്) എട്ടാമത്തെ ഉപഗ്രഹമാണ്.

1425 കിലോഗ്രാം ആണ് ഉപഗ്രഹത്തിന്റെ ഭാരം. പത്തു വര്‍ഷമാണ് ഇതിന്റെ ആയുസ്സ് കണക്കാക്കിയിരിക്കുന്നത്. വിക്ഷേപണത്തിന് പിന്നാല പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ചു.

Story by
Next Story
Read More >>