ഭിന്ന ശേഷിക്കാരെ സഹായിക്കുന്നതിനായി കൃത്രിമ ബുദ്ധി പദ്ധതിയുമായി മൈക്രോസോഫ്റ്റ്

വാഷിംഗ്ടണ്‍: ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി് 25 ദശലക്ഷംകോടി ഡോളര്‍ ചെലവില്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് മൈക്രോസേഫ്റ്റ്...

ഭിന്ന ശേഷിക്കാരെ സഹായിക്കുന്നതിനായി കൃത്രിമ ബുദ്ധി പദ്ധതിയുമായി മൈക്രോസോഫ്റ്റ്

വാഷിംഗ്ടണ്‍: ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി് 25 ദശലക്ഷംകോടി ഡോളര്‍ ചെലവില്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് മൈക്രോസേഫ്റ്റ് സാങ്കേതികവിദ്യ ഒരുക്കുന്നു. അഞ്ചുവര്‍ഷത്തെ പദ്ധതി ഇന്ത്യയിലും ഉള്‍പ്പെടും.

ഓട്ടിസം പോലുള്ള പ്രശ്നങ്ങള്‍ പിടിപെട്ട് ശാരീരിക പരിമിതികള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഒരുപാടു പേരെ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയുമെന്നും ഏറ്റവും മഹത്തായ പദ്ധതിയിലൂടെ ഒരുലക്ഷം കോടി ആളുകള്‍ക്ക് സഹായകരമാകുമെന്നും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല പറഞ്ഞു.

പത്തില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണെന്നും അവര്‍ക്ക് സാങ്കതിക വിദ്യയുടെ സഹായം ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും എ.ഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വികസിക്കുന്നതോടെ സാങ്കേതിക വിദ്യ വിപുലമാകുമെന്നും പദ്ധതിക്ക് നേതൃത്വം നല്‍കുന്ന വിഭാഗം അറിയിച്ചു.

Story by
Next Story
Read More >>