മൊബൈല്‍ വിപണി കീഴടക്കാന്‍ പുതുമകളോടെ നോക്കിയ തിരിച്ചെത്തുന്നു

Published On: 2018-07-22 09:15:00.0
മൊബൈല്‍ വിപണി കീഴടക്കാന്‍ പുതുമകളോടെ നോക്കിയ തിരിച്ചെത്തുന്നു

വെബ്ഡസ്‌ക്‌: ഒരു കാലത്തെ ഇന്ത്യന്‍ മൊബൈല്‍ വിപണി കീഴടക്കിയിരുന്ന നോക്കിയ തിരിച്ചെത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നോക്കിയ 3.1 ഇന്ത്യയിലെത്തി. 10499 രൂപയുള്ള നോക്കിയയുടെ ഈ മോഡല്‍ ആണ്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങിയ 3.1ന് 2ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. 13 എം.പി റിയര്‍ ക്യാമറയും 8എം.പി ഫ്രണ്ട് ക്യാമറയും 2990 എം.എ.എച്ച് ബാറ്ററിയും നോക്കിയ 3.1ന്റെ പ്രധാന ആകര്‍ഷണം. 5.2 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണ്‍ ബ്ലൂ-കോപ്പര്‍, ബ്ലാക്ക്-ക്രോം, വൈറ്റ്-അയേണ്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക.

ലോഞ്ചിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഓഫ്ലൈനായി വാങ്ങുന്നവര്‍ക്ക് പേ ടിഎം മാള്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ 10 ശതമാനം വരെ ക്യാഷ് ബാക്ക് ലഭിക്കുന്നതായിരിക്കും. ഐ സി ഐ സി ഐ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

Top Stories
Share it
Top