പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം എളുപ്പമാകും; പ്ലാസ്റ്റിക്കിനെ തിന്നു തീര്‍ക്കാന്‍ പുതിയ എന്‍സൈം

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം എന്നുമൊരു വെല്ലുവിളിയാണ്. കത്തിച്ചാലും കുഴിച്ചിട്ടാലും ഭൂമിക്ക് ഭീക്ഷണി. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരമായി...

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം എളുപ്പമാകും; പ്ലാസ്റ്റിക്കിനെ തിന്നു തീര്‍ക്കാന്‍ പുതിയ എന്‍സൈം

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം എന്നുമൊരു വെല്ലുവിളിയാണ്. കത്തിച്ചാലും കുഴിച്ചിട്ടാലും ഭൂമിക്ക് ഭീക്ഷണി. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരമായി മാറുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അപ്രതീക്ഷിതമായി കണ്ടെത്തിയ പുതിയ എന്‍സൈം. തിങ്കളാഴ്ച നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എന്‍സൈമിനെ കുറിച്ച പറയുന്നത്.

ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് പോര്‍ട്ട്സ്മൗത്തിലെയും ഊര്‍ജ പുനരുപയോഗത്തെക്കുറിച്ച് പഠിക്കുന്ന യുഎസിലെ നാഷണല്‍ റിന്യൂവബിള്‍എനര്‍ജി ലബോറട്ടറിയിലേയും ഗവേഷകര്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാനിലാണ് എന്‍സൈമിനെ കണ്ടെത്തിയത്.

ഇഡിയോനെല്ല സകൈന്‍സിസ് 201 - എഫ് 6 എന്ന് പേരിട്ടിരിക്കുന്ന എന്‍സൈമിന് കുപ്പികളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പോളി എത്‌ലീന്‍ ടെറിഫ്തലേറ്റ് (പി.ഇ.റ്റി.) പദാര്‍ത്ഥത്തെ 'തിന്നു തീര്‍ക്കാന്‍' കഴിയുമത്രെ. പി.ഇ.റ്റിയുടെ ഘടന പഠിക്കാന്‍ നടത്തിയ ശ്രമമാണ് അബദ്ധത്തില്‍ എന്‍സൈം കണ്ടുപിടിത്തത്തില്‍ എത്തിയത്. ഇവയ്ക്ക് വളരെ എളുപ്പത്തില്‍ പി.ഇ.റ്റിയെ വിഘടിപ്പിക്കാന്‍ സാധിച്ചു. കാലങ്ങളോളം മണ്ണില്‍ ലയിക്കാതെ നിലനില്‍ക്കുന്നവയാണ് പി.ഇ.റ്റി. പോലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍. പുതിയ എന്‍സൈമിന്റെ കണ്ടുപിടുത്തം ടണ്‍ കണക്കിന് മാലിന്യങ്ങളുടെ സംസ്‌കരണത്തിനും പുനരുപയോഗത്തിനും സഹായകമാവും.

ചെറിയ നേട്ടമാണെങ്കിലും ഭാവിയില്‍ എന്‍സൈമിന്റെ ശേഷി വര്‍ധിപ്പിച്ച് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി വ്യാവസായികമായി ഉപയോഗപ്പെടുത്താമെന്ന് പോര്‍ട്ട്സ്മൗത്ത് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മക്ഗീഹന്‍ പറയുന്നു. ഗവേഷകര്‍ അതിനുള്ള ശ്രമത്തിലാണ്.

പ്രതിവര്‍ഷം എട്ട് ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പല സ്രോതസ്സുകളിലൂടെയും കടലിലെത്തിച്ചേരുന്നത്. 2050 ആവുമ്പോഴേക്കും കടലില്‍ മത്സ്യങ്ങളുടെ അളവിനേക്കാള്‍ മാലിന്യം നിറയുമെന്ന് വിദഗ്ദര്‍ പ്രവചിക്കുന്നു. ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അന്‍പത് വര്‍ഷത്തിനകം നമ്മുടെ കടല്‍ തീരങ്ങള്‍ പ്ലാസ്റ്റിക് കുപ്പികളാല്‍ മൂടപ്പെടുമെന്നും മക്ഗീഹനെ പോലുള്ളവര്‍ മുന്നറിയിപ്പു തരുന്നു.

Story by
Next Story
Read More >>