ഷിയോമിയുടെ റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്ട് ഫോണിന് ഇന്ത്യയില്‍ വില വര്‍ധിക്കും 

Published On: 2018-04-30 12:30:00.0
ഷിയോമിയുടെ റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്ട് ഫോണിന് ഇന്ത്യയില്‍ വില വര്‍ധിക്കും 

ചൈനീസ് സ്മാര്‍ട്ട് ഫോണായ ഷിയോമിയുടെ ഇന്ത്യന്‍ ഫാന്‍സ് കേള്‍ക്കുന്നത് സങ്കടകരമായ വാര്‍ത്തകള്‍. അടുത്തിടെ പുറത്തിറങ്ങിയ ഷിയോമി റെഡ്മി നോട്ട് 5 പ്രോയുടെ വിലവര്‍ദ്ധനവിനുള്ള സാധ്യതയാണ് ഇന്ത്യയിലെ ഷിയോമി ഉപഭോക്താക്കളെ സങ്കടപ്പെടുത്തുന്നത്. റെഡ്മി നോട്ട് 5 പ്രോയുടെ വില 13,999 രൂപയാണ്.ഇന്ത്യയില്‍ ഇത് 14,999 രൂപയാകും.

സര്‍ക്യൂട്ട് ബോര്‍ഡുകള്‍,കണക്ടറുകള്‍, ക്യാമറ മൊഡ്യുളുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ 10 ശതമാനം വര്‍ധിപ്പിക്കാനുള്ള ഇന്ത്യ സര്‍ക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഫോണിന് വിലവര്‍ദ്ധിക്കാന്‍ കാരണമെന്ന് ഷിയോമിയുടെ ഇന്ത്യന്‍ എം.ഡി മനു കുമാര്‍ ജൈന്‍ പറഞ്ഞു. 1000 രൂപയുടെ അധിക വര്‍ധനവാണുണ്ടാവുക.മുന്‍കൂറായി ഷിയോമി റെഡ്മി നോട്ട് 5 പ്രോ ബുക്ക് ചെയ്യുന്നവര്‍ക്ക് 13,999 രൂപക്ക് ഇന്ത്യയില്‍ ഫോണ്‍ ലഭ്യമാക്കുമെന്നും എം.ഡി.പറഞ്ഞു.

Top Stories
Share it
Top