റഷ്യ സൈബർ ആക്രമണത്തിനു പദ്ധതിയിടുന്നു- ഉക്രൈന്‍

Published On: 2018-06-29 07:15:00.0
റഷ്യ സൈബർ ആക്രമണത്തിനു പദ്ധതിയിടുന്നു- ഉക്രൈന്‍

മോസ്‌കോ: ഉക്രൈന്‍ കമ്പനികളെ ലക്ഷ്യം വെച്ച് റഷ്യന്‍ ഹാക്കര്‍മാർ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോട്ട്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇത്തരം ഹാക്കര്‍മാർ വിവരങ്ങളും മറ്റും ചോര്‍ത്തുന്നതെന്ന് ഉക്രൈന്‍ സൈബര്‍ പോലീസ് പറയുന്നു.

ബാങ്കുകളേയും ഊര്‍ജ്ജോല്പാദന കമ്പനികളേയുമാണ് റഷ്യൻ ഹാക്കര്‍മാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വിദേശ വിദഗ്ദരുടെ സഹായത്തോടെ റഷ്യയുടെ ആക്രമണം തടുക്കുമെന്ന് ഉക്രൈന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ റഷ്യ തള്ളി.

2017- ല്‍ ലോകത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണം നേരിട്ട രാജ്യമാണ് ഉക്രൈന്‍. നോട്ട്പ്യാ എന്ന വൈറസ്സ് ആക്രമണം മൂലം ശതകോടിയുടെ നഷ്ടമാണ് അന്നുണ്ടായത്.

Top Stories
Share it
Top