വിഖ്യാത ഭൗമശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങി

ലണ്ടന്‍: വീല്‍ചെയറിലിരുന്ന് ലോകത്തിനുമുമ്പില്‍ അത്ഭുതങ്ങള്‍ കാഴ്ചവച്ച വിഖ്യാത ഭൗമശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) വിടവാങ്ങി. മക്കളായ ലൂസി,...

വിഖ്യാത ഭൗമശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങി

ലണ്ടന്‍: വീല്‍ചെയറിലിരുന്ന് ലോകത്തിനുമുമ്പില്‍ അത്ഭുതങ്ങള്‍ കാഴ്ചവച്ച വിഖ്യാത ഭൗമശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) വിടവാങ്ങി. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് ഹോക്കിങിന്റൈ മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കാംബ്രിഡ്ജിലെ സ്വവസതിയിലായിരുന്നു അന്ത്യം. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് കൈകാലുകള്‍ തളര്‍ന്ന് പതിറ്റാണ്ടുകളായി വീല്‍ ചെയറിലായിരുന്നു ഹോക്കിങിന്റെ ജീവിതം.
തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ ഭൂരിഭാഗവും ഹോക്കിങിന്റെ സംഭാവനയാണ്. തമോഗര്‍ത്തങ്ങള്‍ക്കു പുറമെ
ഹോക്കിങിന്റെ നിരവധി കണ്ടുപിടിത്തങ്ങളാണ് ഇന്നു നടക്കുന്ന പല ശാസ്ത്രഗവേഷണങ്ങളിലേക്കും വഴിവച്ചത്.

https://youtu.be/uA8GdJJqz_s
1942ല്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡിലാണ് അദ്ദേഹം ജനിച്ചത്. ജീവശാസ്ത്രജ്ഞനായിരുന്ന പിതാവ് ഫ്രാങ്ക് ഹോക്കിങിന് സ്റ്റീഫന്‍ ഹോക്കിങും ജീവശാസ്ത്രം പഠിക്കണമെന്നായിരുന്നു താത്പര്യം. എന്നാല്‍ ഹോക്കിങിന് ഗണിതവും ഭൗതികശാസ്ത്രവും പഠിക്കാനായിരുന്നു താത്പര്യം. 17ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും അദ്ദേഹം ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. 1963ല്‍ 21 വയസ്സുള്ളപ്പോഴാണ് ഹോക്കിങിന് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് ശരീരം പൂര്‍ണമായും തളര്‍ന്നു. വീല്‍ചെയറിലിരുന്നുകൊണ്ട് 13 ഹോണററി ബിരുദം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഗണിതവിഭാഗം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ദ യൂനിവേഴ്‌സ് ഇന്‍ എ നട്‌ഷെല്‍, ഡ്രീംസ് ദാറ്റ് സ്റ്റഫ്‌സ് ഇസ് മെയ്ഡ് ഓഫ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പുസ്തകങ്ങള്‍. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ ഒരു കോടിയിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. മൈ ബ്രീഫ് ഹിസ്റ്ററി എന്ന ഓര്‍മക്കുറിപ്പാണ് അദ്ദേഹത്തിന്റെ ഏറ്റവും അവസാനമായി (2013) പുറത്തിറങ്ങിയ പുസ്തകം.
എലായിന്‍ മാസണ്‍, ജയിന്‍ വൈല്‍ഡ് എന്നിവര്‍ ഭാര്യമായിരുന്നു.

Story by
Next Story
Read More >>