ഇന്റർനെറ്റ് സമത്വ നിയമങ്ങൾക്ക് സർക്കാരിന്റെ അം​ഗീകാരം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ ഇ​ൻ​റ​ർ​നെ​റ്റ്​ സ​മ​ത്വ നി​യ​മ​ങ്ങ​ൾ​ക്ക് ടെലികോം കമ്മീഷന്റെ അം​ഗീ​കാ​രം.​ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോക്താ​ക്ക​ളു​ടെ...

ഇന്റർനെറ്റ് സമത്വ നിയമങ്ങൾക്ക് സർക്കാരിന്റെ അം​ഗീകാരം

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിലെ ഇ​ൻ​റ​ർ​നെ​റ്റ്​ സ​മ​ത്വ നി​യ​മ​ങ്ങ​ൾ​ക്ക് ടെലികോം കമ്മീഷന്റെ അം​ഗീ​കാ​രം.​ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോക്താ​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ സേ​വ​ന​ദാ​താ​ക്ക​ൾ ന​ട​പ്പാ​ക്കു​ന്ന വി​വേ​ച​നം ത​ട​യു​ന്ന​താ​ണ്​ നി​യ​മം. ചി​ല നി​ർ​ണാ​യ​ക ആ​പ്ലി​ക്കേ​ഷ​നു​ക​ളും സേ​വ​ന​ങ്ങ​ളും നി​യ​മ​ത്തി​ന്റെ പ​രി​ധി​ക്ക്​ പു​റ​ത്താ​ണ്. ഇ​വ​ക്ക്​ മു​ൻ​ഗ​ണ​നാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള നെ​റ്റ്​ ലൈ​നു​ക​ളും സാ​ധാ​ര​ണ സം​വി​ധാ​ന​ത്തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട വേ​ഗ​ത​യും ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ലാ​ണ്​ ഇ​ത്.

വി​ദൂ​ര ശ​സ്​​ത്ര​ക്രി​യ, ആ​ളി​ല്ലാ കാ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ഇൗ ​ഗ​ണ​ത്തി​ൽ വ​രു​ന്ന​തെ​ന്ന്​ ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ര​രാ​ജ​ൻ പ​റ​ഞ്ഞു. ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​ള്ള​ട​ക്ക​ത്തെ ​വി​വേ​ച​ന​പ​ര​മാ​യി ബാ​ധി​ക്കും വി​ധം സേ​വ​ന​ദാ​താ​ക്ക​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്​ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ‘ട്രാ​യ്​’ നി​ർ​ദേ​ശി​ച്ചു.

എ​ല്ലാ ജി​ല്ല​ക​ളി​ലും കാ​ല​താ​മ​സ​മി​ല്ലാ​തെ ഇൗ ​രം​ഗ​ത്ത്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ഇൗ ​വ​ർ​ഷം അ​വ​സാ​നത്തോടെ 12.5 ല​ക്ഷം വൈ ​ഫൈ ഹോ​ട്​​സ്​​പോ​ട്ടു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ക​മീ​ഷ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി യോ​ഗ​ത്തി​ൽ പങ്കെടുത്ത ഉന്നത ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Story by
Next Story
Read More >>