ഈ വര്‍ഷം ട്വിറ്റര്‍ 70 ദശലക്ഷം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു

കാലിഫോര്‍ണിയ: പ്രമുഖ സമൂഹ മാദ്ധ്യമമായ ട്വിറ്റര്‍ ഈ വര്‍ഷം ഇതുവരെയായി 70 ദശലക്ഷം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. തീരെ ഉപയോഗിക്കാത്തതോ, വ്യാജമോ, പരാതി...

ഈ വര്‍ഷം ട്വിറ്റര്‍ 70 ദശലക്ഷം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു

കാലിഫോര്‍ണിയ: പ്രമുഖ സമൂഹ മാദ്ധ്യമമായ ട്വിറ്റര്‍ ഈ വര്‍ഷം ഇതുവരെയായി 70 ദശലക്ഷം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു. തീരെ ഉപയോഗിക്കാത്തതോ, വ്യാജമോ, പരാതി ലഭിച്ചതോ ആയ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ അറിയിച്ചു.

മെയ്-ജൂണ്‍ മാസത്തിലാണ് അക്കൗണ്ടുകളുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ ആരംഭിച്ചത്. ആഴ്ചയില്‍ ഏകദേശം 13 ദശലക്ഷം അക്കൗണ്ടുകള്‍വരെ ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്തതായും ട്വിറ്റര്‍ അറിയിച്ചു. റദ്ദാക്കിയ അക്കൗണ്ടുകള്‍ പുനഃരാരംഭിക്കാന്‍ ഉപഭോക്താവ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പര്‍ നല്‍കണം.

Story by
Next Story
Read More >>