ട്വിറ്റര്‍ എല്ലാവര്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങുന്നു

വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനായി ട്വിറ്ററിന്റെ പുതിയ നീക്കം. എല്ലാ ഉപയോക്താക്കളുടെയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം...

ട്വിറ്റര്‍ എല്ലാവര്‍ക്കും വെരിഫൈഡ് അക്കൗണ്ട് നല്‍കാനൊരുങ്ങുന്നു

വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനായി ട്വിറ്ററിന്റെ പുതിയ നീക്കം. എല്ലാ ഉപയോക്താക്കളുടെയും അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം നല്‍കാനൊരുങ്ങുകയാണ് ഈ മുന്‍നിര സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്സൈറ്റ്. ഇതോടെ പ്രമുഖര്‍ക്കു മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും. ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സേവനങ്ങളിലൊന്നാവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ നേട്ടത്തിന് ഞങ്ങള്‍ ഏറെ ശ്രമിക്കേണ്ടതുണ്ടെന്നറിയാമെന്നും ഡോര്‍സി പറഞ്ഞു.

Story by
Next Story
Read More >>