വിസക്കും മാസ്റ്റര്‍ കാര്‍ഡിനും ഇന്ത്യയില്‍ കാലിടറുന്നു; നേട്ടം കൊയ്ത് യുപിഐ 

മുബൈ : ആഗോള പേ മെന്റ് ഭീമന്‍മാരയ വിസക്കും മാസ്റ്റര്‍കാര്‍ഡിനും ഇന്ത്യയില്‍ തിരിച്ചടി. ഇന്ത്യയുടെ സ്വന്തം പേ മെന്റ് സംവിധാനമായ യൂണിഫൈഡ് പേമെന്റ്...

വിസക്കും മാസ്റ്റര്‍ കാര്‍ഡിനും ഇന്ത്യയില്‍ കാലിടറുന്നു; നേട്ടം കൊയ്ത് യുപിഐ 

മുബൈ : ആഗോള പേ മെന്റ് ഭീമന്‍മാരയ വിസക്കും മാസ്റ്റര്‍കാര്‍ഡിനും ഇന്ത്യയില്‍ തിരിച്ചടി. ഇന്ത്യയുടെ സ്വന്തം പേ മെന്റ് സംവിധാനമായ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) വരവാണ് ഇവര്‍ക്ക് തിരിച്ചടിയായത്. കഴിഞ്ഞ മാസം ക്രഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ പകുതി മൂല്യത്തിന് യുപിഐ ഇടപാടുകള്‍ നടന്നെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ആപ്പ് വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഇടപാടുകള്‍ നടത്തുന്ന സംവിധാനമാണ് യുപിഐ. 2016 ആഗസ്തിലാണ് ഇന്ത്യന്‍ ബാങ്കുകളുടെ ഗ്രൂപ്പ് യുപിഐ പുറത്തിറക്കിത്. മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ടു മാസ്റ്റര്‍ കാര്‍ഡ് ഇന്ത്യയില്‍ ഉണ്ടാക്കിയ ബിസിനസിന്റെ പകുതി ഏകദേശം ഒന്നര വര്‍ഷം കൊണ്ട യുപിഐ നേടി. നൂതനവും ഉപഭോക്ത മൂല്യവുമുള്ള പേമെന്റ് സംവിധാനങ്ങള്‍ക്ക് മാര്‍ക്കിടുന്ന യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിഡലിറ്റി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെര്‍വീസിന്റെ ഫൈവ് സ്റ്റാര്‍ ലഭിച്ച ഏക സംവിധാനം യുപിഐ ആണു.

ചൈനയുടെ ഇന്റര്‍ നെറ്റ് ബാങ്കിംഗ് പേമെന്റ് സിസ്റ്റത്തിന് രണ്ട് സ്റ്റാര്‍ റേറ്റിംഗാണ് ലഭിച്ചത്. ഇടപാടുകള്‍ക്കെടുക്കുന്ന സമയം, 24/7 ലഭ്യത, കസ്റ്റമര്‍കെയര്‍ സഹായം തുടങ്ങിയവ പരിശോധിച്ചാണ് റേറ്റിംഗ് നല്‍കുക. ആമസോണ്‍, ജെറ്റ് എയര്‍വെയ്സ് ഇന്ത്യ, ഓല, ബിഗ് ബസാര്‍, പേടിഎം തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ആപ്പില്‍ യുപിഐ ഉള്‍പെടുത്തിയിട്ടുണ്ട്. പ്രാരമ്പഘട്ടത്തിലിരിക്കുന്ന വാട്ട്സ് പേയും യുപിഐ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. പേമെന്റ് സംവിധാനം പ്രധാന ആപ്പുകളിലേക്ക് കൊണ്ടു വരുന്നത് ഡിജിറ്റല്‍ പേ മെന്റ് മാര്‍ക്കറ്റ് വളരാന്‍ സഹായിക്കുമെന്ന് ക്രഡിറ്റ് സ്യൂസേ ഗ്രൂപ്പ് പറയുന്നു.

800 മില്ല്യണ്‍ ബാങ്ക് ആകൗണ്ടുകള്‍ ഇപ്പോള്‍ ലിങ്ക് ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ട്രില്ല്യന്‍ ഡോളറിന്റെ മാര്‍ക്കറ്റായി ഡിജിറ്റല്‍ പേ മെന്റ് വളരുമെന്ന് ക്രഡിറ്റ് സ്യൂസേ ഗ്രൂപ്പ് പ്രവചിക്കുന്നു. 200 മില്ല്യന്‍ ഡോളറാണ് ഇന്ത്യന്‍ പേ മെന്റ് മാര്‍ക്കറ്റിന്റെ മൂല്യം. ചൈനയ്ക്ക് 27 ട്രില്ല്യന്‍ ഡോളറിന്റെ പേ മെന്റ് മാര്‍ക്കറ്റുണ്ട് പണത്തിന്റെ ആധിപത്യമാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യയില്‍ 70 ശതമാനം ഇടപാടുകള്‍ പണം ഉപയോഗിച്ചാണ് നടക്കുന്നത്. നോട്ട് നിരോധനമാണ് ഡിജിറ്റല്‍ പേ മെന്റ് പച്ച പിടിക്കാനുണ്ടായ പ്രധാന കാരണം. 2016 നവംബറിനു ശേഷം 57000 ശതമാനം വളര്‍ച്ച യുപിഐ ഇടപാടുകളിലുണ്ടായി. എന്നാല്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 20 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്.


Story by
Next Story
Read More >>