ആമസോണിനു പിന്നാലെ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

ആമസോണിന്റെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കാനൊരുങ്ങി അമേരിക്കന്‍...

ആമസോണിനു പിന്നാലെ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

ആമസോണിന്റെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കാനൊരുങ്ങി അമേരിക്കന്‍ റീടെയില്‍ വ്യാപാര സ്ഥാപനം വാള്‍മാര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ 60 മുതല്‍ 80 വരെയുള്ള ഷെയറുകള്‍ വാങ്ങുന്നതു സംബന്ധിച്ച് ഇരു കമ്പനികളും അടുത്ത ദിവസങ്ങളില്‍ അന്തിമതീരുമാനം കൈക്കൊള്ളും.

1500-2000 കോടി ഡോളര്‍ വരെ ചിലവഴിച്ചായിരിക്കും വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കുക. ആഗോളതലത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ആമസോണുമായാണ് വാള്‍മാര്‍ട്ടിന്റെ മത്സരം. ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിങില്‍ രണ്ടാംസ്ഥാനത്താണ് ആമസോണ്‍ ഇന്ത്യയുള്ളത്. ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമാക്കുന്നതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആമസോണിന്റെ പരാജയപ്പെടുത്തുക എന്നതുകൂടെയായിരിക്കും വാള്‍മാര്‍ട്ടിന്റെ ലക്ഷ്യം.


Story by
Next Story
Read More >>