വ്യാജ സന്ദേശങ്ങൾ തടയാൻ വാട്ടസ്ആപ്പ്  ടിപ്പ്സ്

ന്യൂഡൽഹി: തുടർച്ചയായുള്ള വ്യാജസന്ദേശ പ്രചരണവും അതുമൂലമുള്ള അക്രമങ്ങളും വർദ്ധിച്ച സഹചര്യത്തിൽ വാട്ട്‌സ്ആപ്പിലുടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്...

വ്യാജ സന്ദേശങ്ങൾ തടയാൻ വാട്ടസ്ആപ്പ്  ടിപ്പ്സ്

ന്യൂഡൽഹി: തുടർച്ചയായുള്ള വ്യാജസന്ദേശ പ്രചരണവും അതുമൂലമുള്ള അക്രമങ്ങളും വർദ്ധിച്ച സഹചര്യത്തിൽ വാട്ട്‌സ്ആപ്പിലുടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയായാനുള്ള പരസ്യവുമായി വാട്ടസ്ആപ്പ്.

വാട്ട്സ് ആപ്പ് ടിപ്സുകൾ

സന്ദേശങ്ങൾ ഫോർവേഡ് ചെയ്താണോ എന്നു ശ്രദ്ധിക്കുക. അവിശ്വസീയമായ വിവരങ്ങൾ പരിശോധിക്കുക. ഫോട്ടകളും വീഡിയോകളും എഡിറ്റ് ചെയ്തതാകാം, അതിനാൽ അവ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുക. വിവരങ്ങൾ പരിശോധിക്കാൻ വാർത്ത സെറ്റുകളും മറ്റും ഉപയോഗിക്കുക. അനാവശ്യഗ്രൂപ്പുകളിൽ അംഗമാവുന്നത് ഒഴിവാക്കുക. നമ്പറുകൾ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക. വ്യാജ സന്ദേശങ്ങളിൽ അക്ഷരതെറ്റുകൾ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്, ഇവ ശ്രദ്ധിക്കുക. വെബ് സൈറ്റുകളുടെ ലിങ്കുകൾ ശ്രദ്ധിക്കുക. നമുക്കു പരിചിതമായ സൈറ്റുകൾ പേരായിരിക്കുമെങ്കിലും ഇതിൽ അക്ഷരങ്ങളുടെ മാറ്റമോ സ്‌പെഷ്യൽ ക്യാരറ്ററുകളോ ഉണ്ടാകാം. വ്യാജസന്ദേശങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കും. ഒരേ സന്ദേശം പലരിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിൽ അതു വ്യാജമാകാൻ സാധ്യതയുണ്ട് തുടങ്ങിയ ടിപ്‌സുകളാണ് വാട്ട്‌സ്ആപ്പ് വ്യാജ സന്ദേശം തടയാനുള്ള പരസ്യത്തിൽ നൽകിയിരിക്കുന്നത്.

വ്യാജ സന്ദേങ്ങൾ തടയാനും ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ഉപയോഗതാക്കളെ അറിയിക്കാനും സങ്കേതിക കമ്പനികളും സർക്കാരും സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു.

വാട്ട്‌സ്ആപ്പിലൂടേയുള്ള വ്യാജസന്ദേശങ്ങൾ തടയാൻ ചില ഫീച്ചറുകൾ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ തിരിച്ചറിയാനുള്ള സംവിധാനമാണ് അതിലൊന്ന്. ഉപയോക്താവ് ടൈപ്പ് ചെയ്യാത്ത മെസേജുകൾ ഹൈലൈറ്റ് ചെയ്യാനുള്ള സംവിധാനം വാട്ട്‌സ്ഒരുക്കിയിട്ടുണ്ട്. ഈ ഹൈലൈറ്റുകൾ സന്ദേശങ്ങൾ ഷെയർ ചെയ്യുന്നതിനു മുൻപ് പരിശോധിക്കാൻ ആളുകളെ പ്രേരിപ്പിക്കും.ആരാണ് യഥാർത്ഥ സന്ദേശം ടൈപ്പ് ചെയ്‌തെന്ന് ഉറപ്പില്ലാത്ത സന്ദർഭങ്ങളിൽ സന്ദേശത്തിന്റെ ആധികാരിത ഉറുവരുത്തിയ ശേഷം മാത്രമേ പങ്കുവെയ്ക്കാവു എന്നും വാട്ട്‌സ് ആപ്പ് പറയുന്നു.

ഈ ഫീച്ചർ ഇന്ത്യയിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അടുത്ത ആഴ്ചകളിൽ തന്നെ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ സന്ദേശം വാട്ടസ്ആപ്പിലൂടെ പ്രചരിച്ചതിനെതുടർന്ന് ഒരു വർഷത്തിനുള്ളിൽ 27 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നാണ് വ്യാജസന്ദേശങ്ങളെ തടയാനുള്ള പരസ്യം വാട്ടസ് ആപ്പ് പുറത്തിറക്കിയത്. സമൂഹമാദ്ധ്യമങ്ങളെ കൂടാതെ പത്രങ്ങളിലും വാട്ടസ് ആപ്പ് പരസ്യം ചെയ്യുന്നുണ്ട്. ഫേയ്സ്ബുക്കിന്റെ കീഴിലുള്ള വാട്ട്സ്ആപ്പിന് ഇന്ത്യയിൽ 20 കോടിയിലധികം ഉപയോക്താക്കളുണ്ട്.

നിരുത്തരവാദപരവും പ്രകോപനപരവുമായ സന്ദേശങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വാട്‌സ്ആപ്പിനോട് കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐ ടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഉചിതമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയണം. സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാം. ഇതു മൂലമുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് വാട്‌സ്ആപ്പിനു ഒഴിഞ്ഞു മാറാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Story by
Next Story
Read More >>