അമ്പതു ലക്ഷം വീഡിയോകള്‍ നീക്കം ചെയ്ത് യുടൂബ്

വെബ്ഡസ്‌ക്: ഉപയോക്താക്കള്‍ കാണുന്നതിന് മുമ്പ് യുടൂബ് നാലു മാസത്തിനകം നീക്കം ചെയ്തത് അമ്പതു ലക്ഷം വീഡിയോകളാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന...

അമ്പതു ലക്ഷം വീഡിയോകള്‍ നീക്കം ചെയ്ത് യുടൂബ്

വെബ്ഡസ്‌ക്: ഉപയോക്താക്കള്‍ കാണുന്നതിന് മുമ്പ് യുടൂബ് നാലു മാസത്തിനകം നീക്കം ചെയ്തത് അമ്പതു ലക്ഷം വീഡിയോകളാണ്. സമീപകാലത്ത് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ യുട്യൂബ് പ്രസിദ്ധപ്പെടുത്തിയ പുതിയൊരു വിശദീകരണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്നു റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി സര്‍ക്കാറുകളും പരസ്യക്കാരും ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് യുട്യൂബിനെ അവരുടെ പ്രസിദ്ധീകരണനയം തിരുത്തുവാന്‍ പ്രേരിപ്പിച്ചത്.

നേരത്തെ കാഴ്ചക്കാരില്‍ നിന്ന് ആവശ്യമുയര്‍ന്നാലേ വീഡിയോകള്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കാറുള്ളൂ. അല്ലെങ്കില്‍ കമ്പൂട്ടര്‍ തീരുമാനിക്കും വേണമോ വേണ്ടയോ എന്ന്. ഇപ്പോള്‍ ഒരുപാടുതരം വീഡിയോകള്‍ യഥാര്‍ത്ഥ മനുഷ്യര്‍ അടങ്ങിയ 'സെന്‍സര്‍ ബോര്‍ഡ്' കണ്ടാണ് ഗുണദോഷങ്ങള്‍ തീരുമാനിക്കുന്നത്. പ്രേക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി കാത്തുനില്‍ക്കാതെ തന്നെ പരിശോധന നടത്തുക സമയമെടുക്കുന്ന ജോലിയാണ്. ഇപ്പോള്‍ പതിനാറു ലക്ഷം വീഡിയോകള്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധനയ്ക്കായി കാത്തുനില്‍ക്കുന്നുണ്ട്.
പരസ്യക്കാരുടെ താല്പര്യത്തിനു അനുയോജ്യമല്ലാത്ത വാര്‍ത്തകള്‍ക്കു ഉള്ളടക്കങ്ങള്‍ക്കുമൊപ്പം പരസ്യം പ്രസിദ്ധപ്പെടുത്തുന്ന സംവിധാനവും ഒരുപാട് വിമര്‍ശനങ്ങള്‍ക്കു കാരണമാകാറുണ്ട്. കഴിഞ്ഞവര്‍ഷത്തെ അവസാന മൂന്നു മാസം തീവ്രവാദ ഉള്ളടക്കം സംശയിച്ച് 19 ലക്ഷം വീഡിയോകള്‍ പ്രത്യേക പരിശോധനയ്ക്കായി മാറ്റുകയുണ്ടായി. അവയിലേറെയും അല്‍ ഖ്വയ്ദ, ഐഎസ്െഎഎസ് പ്രചാരണമുള്‍ക്കൊള്ളുന്നവയാണ്.

ഇതൊക്കെ ആണെങ്കിലും സമീപകാലത്ത് ഉയര്‍ന്നുവന്ന വ്യാജ വാര്‍ത്ത കൈകാര്യം ചെയ്യുന്നതില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് യുട്യൂബ് അധികൃതര്‍ സമ്മതിക്കുന്നു. എന്നാല്‍ സെര്‍ച്ചുകളില്‍ ആധികാരികതയുള്ള സി.എന്‍.എന്‍, എന്‍.ബി.സി പോലുള്ള വാര്‍ത്ത ഏജന്‍സികള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ സോഫ്റ്റ്‌വേറില്‍ മാറ്റം വരുത്തിയിട്ടുണ്ട്.


Read More >>