പ്രളയക്കെടുതി കേന്ദ്രത്തിന് നവമാധ്യമങ്ങളില്‍ പൊങ്കാല

Published On: 13 Aug 2018 10:36 AM GMT

പ്രളയക്കെടുതി നേരിടാന്‍ അടിയന്തര ധനസഹായമായി 1200 കോടി രൂപ ചോദിച്ചിട്ടും വെറും 100 കോടി മാത്രം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കേരളത്തോട് ബി.ജെ.പി സര്‍ക്കാര്‍ പകതീര്‍ക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

കാലവര്‍ഷക്കെടുതി കാരണം സംസ്ഥാനത്ത് 8316 കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്നിരിക്കെ അടിയന്തര സഹായമായി 1220 കോടി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ 8% തുക മാത്രമാണ് അനുവദിച്ചത് എന്നിരിക്കെയാണ് കേന്ദ്ര നടപടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയരുന്നത്.

Top Stories
Share it
Top