പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ല!

മഹാരാജാസിലെ എസ്.എഫ്.ഐക്കാരനായ ആഷിഖ് അബുവിന് പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുകയെന്നും ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ല!

കേരളം നിപ്പയെ അതിജീവിച്ചതിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രമായ വൈറസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാത്തത് ചരിത്ര നിഷേധമാണെന്ന് നടന്‍ ഹരീഷ് പേരടി. വരും തലമുറയോട് ചെയ്യുന്ന അനീതിയാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നില്‍ക്കുന്നതുകൊണ്ടും, ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ലായെന്നും ഹരീഷ് ഫേസ്ബുക്കില്‍ പറയുന്നു.

മഹാരാജാസിലെ എസ്.എഫ്.ഐക്കാരനായ ആഷിഖ് അബുവിന് പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുകയെന്നും ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ...മഹാരാജാസിലെ SFIക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക ....


Read More >>