കൈലിയുടെ റെക്കോര്‍ഡ് മുട്ട തട്ടിപൊട്ടി; ഇന്‍സ്റ്റ്ഗ്രാമില്‍ റെക്കോര്‍ഡിട്ട് 'മുട്ട'ച്ചിത്രം

എഗ് ഗ്യാങ് പോസ്റ്റ് ചെയ്ത 'വേള്‍ഡ് റെക്കോര്‍ഡ് എഗി'നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ളത്. ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഇക്കൂട്ടര്‍ മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്തത്.

കൈലിയുടെ റെക്കോര്‍ഡ് മുട്ട തട്ടിപൊട്ടി; ഇന്‍സ്റ്റ്ഗ്രാമില്‍ റെക്കോര്‍ഡിട്ട് മുട്ടച്ചിത്രം

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്നവരുടെ പേരില്‍ മുന്‍പന്തിയിലാണ് അമേരിക്കന്‍ ടെലിവിഷന്‍ അവകാരകയും മോഡലുമായ കൈലി ജെന്നര്‍. ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ലൈക്കുകളുള്ള പോസ്റ്റിന് ഉടമയും ഇവര്‍ തന്നെയായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഈ റെക്കോര്‍ഡ് കൈലിക്ക് കൈവിട്ടു പോയി. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാല്‍ ഒരു മുട്ടയുടെ ചിത്രമാണ് കൈലിയുടെ റെക്കോടര്‍ഡ് പൊട്ടിച്ചത്.

എഗ് ഗ്യാങ് പോസ്റ്റ് ചെയ്ത 'വേള്‍ഡ് റെക്കോര്‍ഡ് എഗി'നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുള്ളത്. ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഇക്കൂട്ടര്‍ മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ജനുവരി നാലിന് പോസ്റ്റ് ചെയ്ത ചിത്രം 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 2.5 കോടിയുടെ അടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറിന് പോസ്റ്റ് ചെയ്ത കൈലിയുടെ പോസ്റ്റിന് (മകളുടെ ചിത്രം) ലഭിച്ചിരുന്നത് 18,287,560 കോടി ലൈക്കുകളാണ്.

View this post on Instagram

stormi webster 👼🏽

A post shared by Kylie (@kyliejenner) on


Read More >>