ജഗന്‍ മോഹന്‍ റെഡ്ഢിക്ക് മുഖ്യമന്ത്രിയാകാന്‍ വഴിതെളിക്കുന്നതാണ് മമ്മൂട്ടിയുടെ യാത്ര

പാർട്ടിയുടെ പേരിൽ തന്നെ വൈ.എസ്.ആർ രാഷ്ട്രീയ നേതാവിനോടുള്ള സ്നേ​ഹം ജനങ്ങളിടയിൽ സ്വീകാര്യത നേടാനാകുന്നുവെങ്കിലും യുവജന ശ്രമിക റെെദു കോൺഗ്രസ് എന്നാണ് ജ​ഗന്റെ പാർട്ടിയുടെ യഥാർത്ഥ പേര്.

ജഗന്‍ മോഹന്‍ റെഡ്ഢിക്ക് മുഖ്യമന്ത്രിയാകാന്‍ വഴിതെളിക്കുന്നതാണ് മമ്മൂട്ടിയുടെ യാത്ര

പേരന്‍പിനു പിന്നാലെ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ യാത്രയുടെ വിശേഷങ്ങള്‍ നിറയുകയാണ് സമൂഹമാദ്ധ്യമങ്ങളില്‍. ആന്ധ്രയുടെ ഭാവി രാഷ്ട്രീയത്തില്‍ മമ്മൂട്ടി ചിത്രം വലിയ പങ്കു വഹിക്കുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ സംസാരം.

വൈ.എസ്.ആര്‍ എന്ന പേരിന്റെ മൂല്യം ഇപ്പോഴും നല്ല രീതിയില്‍ മുതലാക്കുന്ന മകന്‍ ജഗന്‍ മോഹന്‍ റെഡ്ഢിക്ക് അടുത്ത മുഖ്യമന്ത്രിയാകാന്‍ വഴിതെളിക്കുന്നതാണ് മമ്മൂട്ടിയുടെ യാത്രയെന്ന് ചൂണ്ടിക്കാണിക്കുകയാണ് നിധീഷ് പിവിയെന്ന യുവ മാദ്ധ്യമപ്രവര്‍ത്തകന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ,

വൈ.എസ് രാജശേഖര റെഡ്ഢിയില്‍ തുടങ്ങി മകന്‍ ജഗന്‍ മോഹന്‍ റെഡിയില്‍ അവസാനിക്കുന്ന സിനിമയാണ് യാത്ര. വൈ.എസ്.ആറിന് ശേഷം ജഗന്‍മോഹന്‍ റെഡ്ഢിയാണെന്ന് സിനിമയിലൂടെ പറയാന്‍ നടത്തുന്ന ഒരു ശ്രമമാണ് യാത്രെയന്നും നീധീഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

വൈ.എസ്.ആർ എന്ന പേരിന്റെ മൂല്യം ഇപ്പോഴും നല്ല രീതിയിൽ മുതലാക്കുന്ന മകൻ ജ​ഗൻ മോഹൻ റെഡ്ഢിക്ക് അടുത്ത മുഖ്യമന്ത്രിയാകാൻ വഴിതെളിക്കുന്നൊരു യാത്രയാണ് മമ്മൂട്ടിയുടെ യാത്ര.

വൈ.എസ് രാജശേഖര റെഡ്ഢിയിൽ തുടങ്ങി മകൻ ജഗൻ മോഹൻ റെഡിയിൽ അവസാനിക്കുന്ന സിനിമയാണ് യാത്ര. വൈ.എസ്.ആറിന് ശേഷം ജ​ഗൻമോഹൻ റെഡ്ഢിയാണെന്ന് സിനിമയിലൂടെ പറയാൻ നടത്തുന്ന ഒരു ശ്രമമാണ് യാത്ര. ആന്ധ്രയിൽ വെെ.എസ്.ആർ നടത്തിയ പദയാത്രയെ മുൻനിർത്തി വൈ.എസ്.ആറിന്റെ ജീവിതം പറയുന്നു എന്നവകാശപ്പെടുന്ന സിനിമയിൽ 2003ൽ 60 ദിവസമെടുത്ത് വൈ.എസ്.ആർ പൂർത്തിയാക്കിയ 1450 കിലോ മീറ്റർ പദയാത്രയെ പരത്തി പറഞ്ഞു പോവുക മാത്രമാണ്. യാത്ര യിൽ കോൺഗ്രസ് ഹൈക്കമാന്റും വൈ.എസ്.ആറും തമ്മിലുള്ള വൈര്യത്തിന്റെ കഥ യാണ് പറയുന്നതെന്ന് തോന്നും. പദയാത്രയ്ക്ക് തുല്യമായോ അതിനെക്കാളധികമോ ആയി ഹൈക്കമാന്റ് - വൈ,എസ്.ആർ യുദ്ധത്തിന് സിനിമയിൽ പ്രാധാന്യം നൽകുന്നുണ്ട്. യാത്രയ്ക്കിടെ മൂന്നിടങ്ങളിൽ നിന്നായി കൃഷി, ആരോ​ഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ മനസിലാക്കാൻ വൈ.എസ്.ആറിന് കഴിയുന്നു എന്നതാണ് പദയാത്രയെ സിനിമയുടെ ഭാ​ഗമാക്കുന്നത്.

വൈ.എസ്.ആർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നതോടെ സിനിമ അവസാനിക്കുകയാണ്. പിന്നീട് അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നുമുള്ള ദൃശ്യങ്ങൾ അവതരിപ്പിക്കുന്ന കൂട്ടത്തിലാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രസംഗം കടന്നു വരുന്നത്.

എന്താണ് ജ​ഗന്റെ റോൾ

വൈ.എസ്.ആർ എന്ന പേര് മികച്ച രീതിയിൽ ഉപയോ​ഗിക്കുന്ന രാഷ്ട്രീയക്കാരനാണ് മകനായ ജ​ഗൻമോഹൻ റെഡ്ഢി. അച്ഛന്റെ മരണ ശേഷം ആന്ധ്രയിൽ മന്ത്രി സ്ഥാനം മോഹിച്ച് കിട്ടാതെ വന്നപ്പോൾ പാർട്ടി വിട്ട് വൈ.എസ്.ആർ കോൺ​ഗ്രസ് എന്ന പാർട്ടി ആരംഭിച്ചു. പാർട്ടിയുടെ പേരിൽ തന്നെ വൈ.എസ്.ആർ രാഷ്ട്രീയ നേതാവിനോടുള്ള സ്നേ​ഹം ജനങ്ങളിടയിൽ സ്വീകാര്യത നേടാനാകുന്നുവെങ്കിലും യുവജന ശ്രമിക റെെദു കോൺഗ്രസ് എന്നാണ് ജ​ഗന്റെ പാർട്ടിയുടെ യഥാർത്ഥ പേര്. ആന്ധ്രയിൽ നിലവിൽ 65 സീറ്റുമായി പ്രതിപക്ഷത്തിരിക്കുന്ന ജ​ഗൻ അഛൻ നടത്തിയതിനെക്കാൾ മികച്ചൊരു യാത്ര ആന്ധ്ര ഒട്ടുക്കും നടത്തി. രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോറാണ് ഈ യാത്രയുടെ ബുദ്ധികേന്ദ്രം. ഒക്ടോബര്‍ 27ന് ആരംഭിച്ച് ആറു മാസം നീണ്ട് നിന്ന് പ്രജാ സങ്കല്‍പ്പ യാത്ര എല്ലാ ജില്ലകളിലും സംഞ്ചരിച്ച് ശ്രീകാകുളത്ത് ഇച്ചാപുരത്താണ് സമാപിച്ചത്. ഇവിടെ യാത്ര അവസാനിപ്പിച്ചാണ് വൈ.എസ്.ആർ മുഖ്യമന്ത്രി കസേരിയിലേക്ക് കയറിയത്.

രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള വൈ.എസ്.ആറിന്റെ ആലോചനകളും പദയാത്രയുടെ തുടക്കവും സിനിമയിൽ മികച്ച രീതിയിൽ അവതരിപ്പിച്ചു. വൈ.എസ്.ആറായുള്ള മമ്മൂട്ടിയുടെയും കെ.വി.പി രാമചന്ദ്ര റാവു ആയി റാവു രമേശിന്റെയും അഭിനയമാണ് ചിത്രത്തിന്റെ ജീവൻ.

വൈ.എസ്.ആർ എന്ന പേരിന്റെ മൂല്യം ഇപ്പോഴും നല്ല രീതിയിൽ മുതലാക്കുന്ന ജ​ഗൻ മോഹൻ റെഡ്ഢിക്ക് അടുത്ത മുഖ്യമന്ത്രിയാകാൻ വഴിതെളിക്കുന്നൊരു യാത്രയാണ് മമ്മൂട്ടിയുടെ യാത്ര.

#yatra

Read More >>