ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും പണം മുടക്കുന്നയാള്‍; മോദിയെ വിടാതെ പ്രകാശ് ​രാജ്

'ദ-ലൈ-ലാമ, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്നയാള്‍'- ഇതായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രകാശ്‌ രാജ്‌ പങ്കുവച്ച ക്യാപ്‌ഷന്‍

ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും പണം മുടക്കുന്നയാള്‍; മോദിയെ വിടാതെ പ്രകാശ് ​രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും ട്രോളി നടന്‍ പ്രകാശ്‌ രാജ്‌. മോദിയെ നുണയനായ ലാമ എന്ന്‌ വിശേഷിപ്പിച്ചാണ് പ്രകാശ്‌ രാജ്‌ ഫേസ്ബുക്കിലൂടെ ​രം​ഗത്ത് വന്നത്. മോദിയുടെ കേദാര്‍നാഥ്‌ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ്‌ ഫേസ്‌ബുക്കിലൂടെയുള്ള പരിഹാസം.

'ദ-ലൈ-ലാമ, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്നയാള്‍'- ഇതായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രകാശ്‌ രാജ്‌ പങ്കുവച്ച ക്യാപ്‌ഷന്‍.


നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രുദ്ര ഗുഹയിലെ ധ്യാനത്തേയും പ്രകാശ് രാജ് ട്രോളിയിരുന്നു. ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ ഹര്‍ ഹര്‍ മോദിയെന്നാണ് പ്രകാശ് രാജ് ഫേസ്ബുക്കില്‍ കുറിച്ചത്. രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.

Read More >>