ബിയാന്‍ക യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍; സെറീന വില്യംസിന് തോൽവി

കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാന്‍ക കിരീടം നേടിയിരുന്നു.

ബിയാന്‍ക യു.എസ് ഓപ്പണ്‍ ചാമ്പ്യന്‍; സെറീന വില്യംസിന് തോൽവി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് വിജയം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് 19കാരിയായ ബിയാന്‍ക ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 7-5.

ഈ വര്‍ഷം ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. സെറീനയ്‌ക്കെതിരെ കളിക്കാനായി എന്നതുതന്നെ വളരെ മികച്ച ഒരു അനുഭവമായിരുന്നു. ജയം ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും മത്സരശേഷം ബിയാങ്ക പറഞ്ഞു. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ബിയാന്‍ക.

കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാന്‍ക കിരീടം നേടിയിരുന്നു. ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍കയ്ക്ക് ഇത് സ്വപ്ന തുല്ല്യമായ വിജയമാണ്.

അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യുഎസ് ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയോടായിരുന്നു സെറിയുടെ പരാജയം. 2014ലാണ് സെറീന ഫല്‍ഷിങ് മെഡോസില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്.

Next Story
Read More >>