റൊണാള്‍ഡീഞ്ഞോ ബ്രസീലിന്റെ ടൂറിസം അംബാസഡര്‍; പക്ഷേ രാജ്യം വിടാന്‍ പറ്റില്ല!

2015ലാണ് ബ്രസീലിനും ബാഴ്‌സലോണ അടക്കമുള്ള സൂപ്പര്‍ ക്ലബുകള്‍ക്കും കളിച്ചിട്ടുള്ള റൊണാള്‍ഡീഞ്ഞോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്.

റൊണാള്‍ഡീഞ്ഞോ ബ്രസീലിന്റെ ടൂറിസം അംബാസഡര്‍; പക്ഷേ രാജ്യം വിടാന്‍ പറ്റില്ല!

ബ്രസീലിയ: ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോയെ ടൂറിസം അംബാസഡറായി നിയമിച്ച് ബ്രസീല്‍ സര്‍ക്കാര്‍. എന്നാല്‍ പിന്നെ രാജ്യത്തിന്റെ ടൂറിസത്തെ അന്താരാഷ്ട്ര അവതരിപ്പിക്കാമെന്ന് താരത്തിന് തോന്നിയാല്‍ തെറ്റി, റൊണാള്‍ഡീഞ്ഞോയ്ക്ക് ബ്രസീലില്‍ നിന്ന് പുറത്തു പോകാന്‍ പറ്റില്ല!

2015 ല്‍ സര്‍ക്കാര്‍ ചുമത്തിയ പരിസ്ഥിതി പിഴ അടക്കാത്തതു കൊണ്ട് താരത്തിന്റെ പാസ്‌പോര്‍ട്ട് കണ്ടു കെട്ടിയിരിക്കുകയാണ് ബ്രസീല്‍ സര്‍ക്കാര്‍.

ദക്ഷിണ ബ്രസീലിലെ ഗൈബ തടാകത്തില്‍ മീന്‍പിടിക്കാനായി വളച്ചു കെട്ടിയുണ്ടാക്കിയതാണ് സൂപ്പര്‍ താരത്തിന് വിനയായത്. സ്ഥിരം സംരക്ഷിത മേഖലയില്‍ ലൈസന്‍സ് ഇല്ലാതെ ആയിരുന്നു റൊണാള്‍ഡീഞ്ഞോയും സഹോദരനും ഫിഷിങ് ട്രാപ് ഉണ്ടാക്കിയത്. ഏകദേശം 6.9 ദശലക്ഷം പൗണ്ടാണ് (ഏകദേശം 61 കോടി ഇന്ത്യന്‍ രൂപ) പിഴത്തുകയായി അടക്കേണ്ടത്.

2018 ല്‍ ഇതില്‍ കുറച്ച് തുക അടച്ചിരുന്നെങ്കിലും ഇനിയും അടക്കാനുണ്ട്. ബ്രസീല്‍ സുപീരിയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസാണ് താരത്തിന് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

2015ലാണ് ബ്രസീലിനും ബാഴ്‌സലോണ അടക്കമുള്ള സൂപ്പര്‍ ക്ലബുകള്‍ക്കും കളിച്ചിട്ടുള്ള റൊണാള്‍ഡീഞ്ഞോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്.

Read More >>