ഇപ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടാമോ? ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍ ചോദിക്കുന്നു!- കാരണം ഇതാണ്

ആരാധകര്‍ ഇത്തരത്തില്‍ ഒരാവശ്യമായി ഭാര്യമാര്‍ക്കു മുമ്പില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇംഗ്ലണ്ടിലെ പ്രശസ്ത വെബ്‌സൈറ്റ് ദ സണ്‍ ആണ്.

ഇപ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടാമോ? ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍ ചോദിക്കുന്നു!- കാരണം ഇതാണ്

ലണ്ടന്‍: വിചിത്രമായ ആവശ്യവുമായി പങ്കാളികള്‍ക്കു മുമ്പില്‍ എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ആരാധകര്‍. ഇപ്പോള്‍ സെക്‌സില്‍ ഏര്‍പ്പെടാമോ എന്നാണ് ഇവരുടെ ചോദ്യം. ഇതെന്താ ഇപ്പോള്‍ ഇങ്ങനെ എന്നു കേട്ടി ഞെട്ടാന്‍ വരട്ടെ. അതില്‍ ഒരു രഹസ്യമുണ്ട്.

പങ്കാളികള്‍ ഇപ്പോള്‍ ഗര്‍ഭിണികള്‍ ആയാല്‍ 2020ലെ യൂറോ കപ്പിന് രണ്ടാഴ്ച പ്രസവാവധി കിട്ടുമെന്നാണ് ഇവര്‍ പറയുന്നത്. ആരാധകര്‍ ഇത്തരത്തില്‍ ഒരാവശ്യമായി ഭാര്യമാര്‍ക്കു മുമ്പില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇംഗ്ലണ്ടിലെ പ്രശസ്ത വെബ്‌സൈറ്റ് ദ സണ്‍ ആണ്.

ചില ആരാധര്‍ അത് സാമൂഹിക മാദ്ധ്യമങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു പോസ്റ്റ് ഇങ്ങനെയാണ്; ' തലയുയര്‍ത്തൂ. അടുത്തയാഴ്ച നിങ്ങളുടെ പങ്കാളി ഗര്‍ഭം ധരിച്ചാല്‍ 2020ലെ യൂറോ കപ്പിന് നിങ്ങള്‍ക്ക് രണ്ടാഴ്ച പ്രസവാവധി കിട്ടും' മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെ; 'കരയുന്ന കുട്ടിയും ഉറക്കമില്ലാത്ത രാത്രിയും. ഫുട്‌ബോള്‍ നടക്കുമ്പോള്‍ രൂക്ഷമായ ബഹളങ്ങള്‍'.

അടുത്ത വര്‍ഷം ജൂണിലാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. യൂറോപ്പിലെ 12 വിവിധ നഗരങ്ങളിലാണ് മത്സരങ്ങള്‍. ഫൈനല്‍ ഇംഗ്ലണ്ടിലെ വെംബ്ലിയിലും.

ഇംഗ്ലണ്ടിലെ നിയമപ്രകാരം പുരുഷന്മാര്‍ക്കും രണ്ടാഴ്ച ഭാര്യയുടെ പ്രസവത്തിന് അവധി ലഭിക്കും.

Read More >>