തായലാന്റിന് ഇന്ത്യന്‍ പഞ്ച് (4-1)

Published On: 6 Jan 2019 4:30 AM GMT
തായലാന്റിന് ഇന്ത്യന്‍ പഞ്ച് (4-1)

അബുദാബി: ഏഷ്യന്‍കപ്പില്‍ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. തായലാന്റിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്കായി സുനില്‍ ഛേത്രി രണ്ടും അനിരുദ്ധ് ഥാപ, ജെജെ എന്നിവരുമാണ് ഇന്ത്യന്‍ ഗോളുകള്‍ നേടിയത്. 55 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ കപ്പില്‍ ഒരു വിജയം സ്വന്തമാക്കുന്നത്.

മത്സരത്തില്‍ ആദ്യ പകുതിയില്‍ 1-1 സമനില പിരിഞ്ഞ ഇന്ത്യ രണ്ടാം പകുതിയില്‍ രൂപം മാറി. മികച്ച അറ്റാക്കിങുകള്‍ ഇന്ത്യ നടത്തി. തായലാന്റിനായി ക്യാപ്റ്റന്‍ ദഗ്ദ ഗോള്‍ നേടി.

മത്സരത്തിന്റെ തത്സമയ വിവരണം ഇവിടെ വായിക്കാം.Top Stories
Share it
Top