അസോസിയേഷനിലെ വിഭാ​ഗീയത: കേരള സെെക്കിൾ പോളോ താരങ്ങൾ ദുരിതത്തിൽ

നവമ്പര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെനടക്കുന്ന ടൂര്‍ണമെന്റിൽ ഇതോടെ പങ്കെടുക്കാനാവത്ത അവസ്ഥയാണ് കേരളാ സൈക്കിള്‍ പോളോ അസോസിയേഷൻ താരങ്ങൾക്ക്.

അസോസിയേഷനിലെ വിഭാ​ഗീയത: കേരള സെെക്കിൾ പോളോ താരങ്ങൾ ദുരിതത്തിൽ

അസോസിയേഷനിലെ വിഭാഗീയതമൂലം കേരള സൈക്കില്‍ പോളോ താരങ്ങള്‍ ദുരിതത്തിൽ. കോടതി ഉത്തരവുണ്ടായിട്ടുപോലും സംഘാടകര്‍ തങ്ങളെ മത്സരത്തിനായി പരിഗണിച്ചില്ലെന്നും, തികഞ്ഞ അവഗണനയാണുള്ളതെന്നും കേരള താരങ്ങള്‍ പ്രതികരിച്ചു. പരാതിയുമായി ബിക്കാനീര്‍ കളക്ടര്‍റെ സമീപിച്ചപ്പോഴും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്.

തങ്ങളെ മത്സരത്തിനായി കൊണ്ടുപോയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പോലും ഉത്തരവാദിത്വം കാണിക്കുന്നില്ല. ശരിയായ രീതിയിൽ ഭക്ഷണവും താമസ സൗകര്യവുമില്ലെന്നും ടീം അംഗമായ അഞ്ജിത ആര്‍ രാജീവ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു. നവമ്പര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെനടക്കുന്ന ടൂര്‍ണമെന്റിൽ ഇതോടെ പങ്കെടുക്കാനാവത്ത അവസ്ഥയാണ് കേരളാ സൈക്കിള്‍ പോളോ അസോസിയേഷൻ താരങ്ങൾക്ക്.


സബ്ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ നിന്നായി എട്ടും വീതം പെണ്‍കുട്ടികളാണ് അധികൃതരുടെ അവ​ഗണനമൂലം ദുരിതത്തിലായത്. ഇതിൽ ഇതില്‍ നാല് പേരൊഴികെ ബാക്കിയുള്ളവര്‍ പതിനെട്ടു വയസിനു താഴെ പ്രായമുള്ളവരാണ്. കേരളത്തിലെ സംഘടനയായ കേരളാ സൈക്കിള്‍ പോളോ അസോസിയേഷലുണ്ടായ ഭിന്നതയെ തുടര്‍ന്ന് സംഘടന വിട്ടുപോയവര്‍ രൂപികരിച്ച സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയ്ക്ക് ദേശിയ ഫെഡറേഷന്‍ അംഗീകാരം നല്‍കിയതോടെയാണ് കേരളാ താരങ്ങള്‍ കുടുങ്ങിയത്.

2016 ലും സമാന രീതിയില്‍ കുട്ടികളെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് 2017 ലെ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ സൈക്കിള്‍ പോളോ അസോസിയേഷന്‍ ടീം പങ്കെടുത്തിരുന്നില്ല. സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരള താരങ്ങള്‍ക്ക് സംഘാടകര്‍ താമസ സൗകര്യം നല്‍കിയിട്ടുണ്ട്.

Read More >>