സിറിയന്‍ യുദ്ധത്തില്‍ കാല്‍നഷ്ടപ്പെട്ട കുട്ടിക്ക് ബൂട്ട് സമ്മാനിച്ച് സൂപ്പര്‍ താരം സലാഹ്; കൈയടിച്ച് ലോകം

ഇദ്‌ലിബില്‍ അസദ് സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് ഹാമസിന്റെ വലതുകാര്‍ തകര്‍ന്നത്.

സിറിയന്‍ യുദ്ധത്തില്‍ കാല്‍നഷ്ടപ്പെട്ട കുട്ടിക്ക് ബൂട്ട് സമ്മാനിച്ച് സൂപ്പര്‍ താരം സലാഹ്; കൈയടിച്ച് ലോകം

കെയ്‌റോ: സിറിയയിലുള്ള തന്റെ കൊച്ചു ആരാധകന് സ്വന്തം ബൂട്ട് സമ്മാനമായി നല്‍കി ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട എട്ടു വയസ്സുകാരന്‍ ഹാമിസ് ആല്‍ കസീറിനാണ് സലാഹ് സമ്മാനം നല്‍കിയത്.

ഇദ്‌ലിബില്‍ അസദ് സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് ഹാമസിന്റെ വലതുകാര്‍ തകര്‍ന്നത്. കൃത്രിമക്കാലിന്റെ സഹായത്തോടെ കുടുംബത്തോടൊപ്പം കുട്ടി തുര്‍ക്കിഷ് പ്രവിശ്യയായ ഹതായിലേക്ക് രക്ഷപ്പെടുകയായിരുന്നു.


ഈയാഴ്ചയാണ് ഹാമിസിന് തന്റെ ഇഷ്ടതാരത്തിന്റെ സമ്മാനം ലഭിച്ചത്. സ്വന്തം ചിത്രങ്ങള്‍ക്കു മേല്‍ വച്ച ബൂട്ട് ഫ്രയിം ചെയ്ത്, ഒപ്പിട്ടാണ് സലാഹ് അയച്ചു കൊടുത്തത്.

ഒരു ദിനം സലാഹിനെ കാണണമെന്നും തുര്‍ക്കിയുടെ കൃത്രിമക്കാല്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ കളിക്കണമെന്നുമാണ് ഹാമിസിന്റെ ആഗ്രഹം.

Next Story
Read More >>