കോലിക്ക് വീണ്ടും റെക്കോര്‍ഡ് ; ഇത്തവണ മറികടന്നത് ധോണിയെ

ഈ ജയത്തില്‍ നിന്ന് 120 പോയിന്റ് സ്വന്തമക്കിയ ഇന്ത്യ 3631 പോയിന്റോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായി.

കോലിക്ക് വീണ്ടും റെക്കോര്‍ഡ് ; ഇത്തവണ മറികടന്നത് ധോണിയെ

ജമൈക്ക: വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് വിജയത്തോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ടീം ഇന്ത്യ നായകന്‍ വിരാട് കോലി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. എം.എസ് ധോണിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ജയിക്കുന്ന 28-ാമത്തെ ടെസ്റ്റ് വിജയമാണിത്. 36 ടെസ്റ്റ് വിജയിച്ച സ്റ്റീവ് വോ, 33 ടെസ്റ്റ് വിജയിച്ച റിക്കി പോണ്ടിങ് എന്നിവരാണ് കോലിക്ക് തൊട്ടു മുമ്പിലില്‍ 53 ടെസ്റ്റ് ജയിച്ച ഗ്രയം സ്മിത്തും 48 ടെസ്റ്റ് വിജയിച്ച റിക്കി പോണ്ടിങുമാണ് ടെസ്റ്റിലെ ഏറ്റവും വിജയിച്ച ക്യാപ്റ്റന്മാര്‍.

വിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിനും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 416 റണ്‍സിന് മറുപടിയായി വിന്‍ഡീസിന് 117 റണ്‍സ് മാത്രമാണ് നേടാനാനായത്. 299 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡോടെ രണ്ടാമിന്നിങ്സിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ജയിക്കാന്‍ 468 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് 210 റണ്‍സിന് ഓള്‍ഓട്ടായി.

ഒന്നാമിന്നിങ്സില്‍ സെഞ്ചുറിയും (111) രണ്ടാമിന്നിങ്സില്‍ അര്‍ധസെഞ്ചുറിയും (53) നേടിയ ഹനുമ വിഹാരിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിന്‍ഡീസ് രണ്ടാം ഇന്നിങ്്‌സില്‍ 50 റണ്‍സെടുത്ത ബ്രൂക്‌സാണ് ടോപ്‌സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമിയും രവീന്ദ്രജഡേജയും മൂന്നു വീതം വിക്കറ്റു വീഴ്ത്തി.

ഈ ജയത്തില്‍ നിന്ന് 120 പോയിന്റ് സ്വന്തമക്കിയ ഇന്ത്യ 3631 പോയിന്റോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായി.

Next Story
Read More >>