പാണ്ഡ്യയോടും കെഎല്‍ രാഹുലിനോടും വിയോജിപ്പ്: വിരാട് കോഹ്‌ലി

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇരുവർക്കും രണ്ട് ഏകദിനങ്ങളില്‍ വിലക്കിന് ഭരണ നിര്‍വ്വഹണ സമിതി തലവന്‍ വിനോദ് റായ് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സിഒഎ അംഗം ഡയാന എഡ്‌ലുജി വിഷയം ബിസിസിഐയുടെ ലീഗല്‍ സെല്ലിന് കൈമാറുകയായിരുന്നു.

പാണ്ഡ്യയോടും കെഎല്‍ രാഹുലിനോടും വിയോജിപ്പ്: വിരാട് കോഹ്‌ലി

ഹര്‍ദിക്ക് പാണ്ഡ്യയുടേയും കെഎല്‍ രാഹുലിന്റേയും അനുചിതമായ പരാമര്‍ശങ്ങളോട് വിയോജിപ്പാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കളിക്കാരുടേത് തികച്ചും വ്യക്തിപരായ പരാമര്‍ശമാണ്. ഇത് ഡ്രസ്സിങ് റൂമില്‍ നിഴലിക്കില്ല. രണ്ടു പേരും ഓസീസിനെതിരെയുള്ള ഏകദിനത്തില്‍ കളിക്കാത്തത് ബിസിസിഐ നടപടിയെ തുടര്‍ന്നല്ല. കോഹ്ലി പറഞ്ഞു.

കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത 'കോഫി വിത്ത് കരണ്‍' ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഷോയിൽ ഹർദിക് വെളിപ്പെടുത്തിയിരുന്നു.

പരമാർശങ്ങൾ വിവാദമായതോടെ ഇരുവരും പങ്കെടുത്ത എപ്പിസോഡ് ഹോട്ട്സ്റ്റാറില്‍നിന്ന് പിന്‍വലിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇരുവർക്കും രണ്ട് ഏകദിനങ്ങളില്‍ വിലക്കിന് ഭരണ നിര്‍വ്വഹണ സമിതി തലവന്‍ വിനോദ് റായ് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും സിഒഎ അംഗം ഡയാന എഡ്‌ലുജി വിഷയം ബിസിസിഐയുടെ ലീഗല്‍ സെല്ലിന് കൈമാറുകയായിരുന്നു.