'റൊണാള്‍ഡോ ഒരു എതിരാളി ആണോ?'; വിവാദത്തിൽ പ്രതികരണവുമായി വാൻ ഡെെക്ക്

എത്രയായാലും ക്രിസ്റ്റ്യാനോയുടെ ക്ലാസിനൊപ്പം വാൻ ഡെെക്കിന് എത്താനാവില്ലെന്നാണ് ആരാധകർ പറയുന്നത്.

ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനെത്താതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് വലിയ ചർച്ചകളാണ് നടന്നത്. പുരസ്ക്കാരം മെസിക്കാവുമെന്ന് ഉറപ്പായതുകൊണ്ടാണ് ക്രിസ്റ്റ്യാനോ ചടങ്ങിനെത്താതിരുന്നതെന്നു വരെ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി വെട്ടിലായിരിക്കുകയാണ് ലിവർപൂൾ താരം വെർജിൽ വാൻ ഡൈക്ക്.

പുരസ്ക്കാര വേളയിൽ റൊണാള്‍ഡോ എത്താത്തതിരുന്നത് ചൂണ്ടിക്കാണിച്ച മാദ്ധ്യമ പ്രവർത്തകർ, ഒരു എതിരാളി കുറഞ്ഞില്ലെയെന്നയിരുന്നു വാൻഡെെക്കിനോട് ചോദിച്ചത്. എന്നാൽ അതിന് റൊണാള്‍ഡോ ഒരു എതിരാളി ആണോ എന്നായിരുന്നു വാൻ ഡൈക്ക് മറുപടി നൽകിയത്. മെസിയെ പോലുള്ള താരങ്ങള്‍ ഉള്ളപ്പോള്‍ ഇത്തരം പുരസ്‌കാരങ്ങള്‍ നേടുക എളുപ്പമല്ലെന്നും പട്ടികയിൽ രണ്ടാമതെത്തിയ അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ വലിയ വിർശനമാണ് വാൻ ഡെെക്കിന് നേരെ ഉയരുന്നത്. എത്രയായാലും ക്രിസ്റ്റ്യാനോയുടെ ക്ലാസിനൊപ്പം താങ്കൾക്ക് എത്താനാവില്ലെന്നാണ് ആരാധകർ പറയുന്നത്. വിവാദം കനത്തതോടെ ഇതിനു മറുപടിയുമാ വാൻ ഡെെക്ക് തന്നെ രം​ഗത്തെത്തിയിട്ടുണ്ട്. തന്റേത് തമാശയായിരുന്നുവെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞത് പൂർണ്ണമായും കേട്ടാൽ അത് മനസ്സിലാകുമെന്നും വാൻഡെെക്ക് പറഞ്ഞു. രണ്ടു താരങ്ങളേയും താൻ ബഹുമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഫുട്‌ബോൾ കരിയറിൽ ആറാം തവണയാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ലിയോണല്‍ ആന്ദ്രേ മെസിയെന്ന സ്വന്തമാക്കിയത്. കിസ്റ്റ്യാനോ റൊണാൾഡോ ബർണാഡോ സിൽവ, റോബർട്ടോ ഫിർമിനോ, ആലിസൺ, കരിം ബൻസേമ, സർജിയോ അഗ്യൂറോ, കെയ്ലിയൻ എംബാപ്പെ, ഡോണി വാൻ ഡി ബീക്, സാദിയോ മാനെ, മുഹമ്മദ സലാ, ഏഡൻ ഹസാർഡ് തുടങ്ങിയ 30 വമ്പന്മാർ അടങ്ങിയ പട്ടികയിൽ വാൻഡിക്ക്, റൊണാൾഡോ, സാദിയോ മാനേ എന്നിവരാണ് മെസിക്കൊപ്പം അവസാന നാലിൽ ഇടം പിടിച്ചത്.

Read More >>