ഫിഫ ദ് ബെസ്റ്റ്: റൊണാൾഡോയും മെസിയും പട്ടികയിൽ, നെയ്മർ പുറത്ത്

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക ഫിഫ പുറത്ത് വിട്ടു. രാജ്യത്തിനായും ക്ലബ്ബിനായും...

ഫിഫ ദ് ബെസ്റ്റ്: റൊണാൾഡോയും മെസിയും പട്ടികയിൽ, നെയ്മർ പുറത്ത്

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക ഫിഫ പുറത്ത് വിട്ടു. രാജ്യത്തിനായും ക്ലബ്ബിനായും മികച്ച പ്രകടനം കാഴ്ചവെച്ച പത്തു പേരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. റൊണാൾഡോയും മെസിയും പട്ടികയിൽ ഇടംനേടിയപ്പോൾ നെയ്മറിന് നിരാശനാകേണ്ടി വന്നു.

റയലിനായി ഫിഫ ക്ലബ്ബ് ലോകകപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടം, 2017-18 സീസണിലെ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോറർ(15) എന്നിവയെല്ലാം സ്വന്തമാക്കിയ റൊണാൾഡോക്കാണ് പട്ടികയിൽ മുൻതൂക്കം. ലോകകപ്പില്‍ പോർച്ചുഗലിനെ പ്രീക്വാര്‍ട്ടർ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരം ടീമിനായി നാലു ഗോൾ നേടിയിരുന്നു. അതേസമയം കഴിഞ്ഞ തവണ സ്വന്തമാക്കിയ കിരീടം ഇത്തണയും റൊണാൾഡോ സ്വന്തമാക്കുമോ ആകാംശയിലാണ് ആരാധകർ.

ബെൽജിയത്തിന്റെ സൂപ്പർതാരം കെവിൻ ഡിബ്രൂയ്‌നെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് പുറമേ, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് സീസണിൽ കൂടുതൽ അസിസ്റ്റുകളും (18) ഡിബ്രൂയ്നെയുടെ പേരിലാണ്. ലോകപ്പിൽ സിൽവർ ബൂട്ടും ബ്രോൺസ് ബോളും നേടിയ ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാനാണ് പട്ടികയിൽ മൂന്നാമത്. നാലാമതായി ലോകകപ്പിൽ മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബോൾ നേടിയ ബൽജിയത്തിന്റെ ഏദൻ ഹസാർഡ്‌. ലോകകപ്പിന് പുറമേ ചെൽസിക്കൊപ്പം ഇംഗ്ലിഷ് എഫ്എ കപ്പിലും താരം മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ലോകകപ്പിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നാണ്. 1990നു ശേഷം ഇംഗ്ലണ്ടിനെ ആദ്യമായി സെമിഫൈനലിൽ എത്തിച്ചതില്‍ കെയ്നിന്‍റെ പങ്ക് വലുതായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിൽ 30 ഗോളുകളുകളും താരം നേടി. യുവവിസ്മയം കെയിലിയന്‍ എംബാപ്പെയാണ് പട്ടികയിൽ ഇടം നേടിയ മറ്റൊരു താരം. ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്ത എംബപെ പെലെയ്ക്കുശേഷം ഫൈനലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്. കൂടാതെ പിഎസ്ജിക്കൊപ്പം ട്രിപ്പിൾ കിരീടവും എംബാപ്പെ നേടിയിരുന്നു. പട്ടികയിൽ ആറാമതാണ് എംബാപ്പെയുടെ സ്ഥാനം.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായില്ലെങ്കിലും പട്ടികയിലെ ഏഴാം സ്ഥാനം ലയണൽ മെസ്സിക്കാണ്. ബാഴ്‌സലോണയ്ക്കുവേണ്ടി സ്പാനിഷ് ലീഗ്, കിങ്‌സ് കപ്പ് കിരീടങ്ങൾ നേടി. ലാ ലിഗയിൽ ടോപ് സ്‌കോറർ (34). ലാ ലിഗയിൽ കൂടുതൽ അസിസ്റ്റുകൾ എന്നിവയും മെസ്സിക്ക് സ്വന്തം. ലോകകപ്പിലെ തിളങ്ങുന്ന താരമായി മാറിയ ക്രൊയേഷ്യൻ മിഡ് ഫീൽഡർ ലൂക്ക മോഡ്രിച്ച് പട്ടികയിൽ എട്ടാമതാണ്. ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റൻ ലോകകപ്പിലെ മികച്ചതാരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു.

ഈജിപ്ത്തിന്റെ മുഹമ്മദ് സലായാണ് പട്ടികയിൽ ഒമ്പതാമത്. ലോകകപ്പിൽ പരിക്കുമൂലം കളത്തിലിറങ്ങിയ താരത്തിന് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ലിവർപൂളിനെ ചാംപ്യൻസ് ലീഗ് ഫൈനലിലെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ചിരുന്നു. പ്രീമിയർ ലീഗ് സീസണിൽ 32 ഗോളുകളുടെ റെക്കോർഡും താരത്തിനുണ്ട്. ചാംപ്യൻസ് ലീഗ് ടോപ് സ്‌കോറർമാരിൽ രണ്ടാമതാണ് സലാ. പട്ടികയിൽ അവസാനം ഇടംപിടിച്ചത് ഫ്രാൻസിന്റെ റഫേൽ വരാനാണ്. ഏഴു ലോകകപ്പ് മൽസരങ്ങളിലും തിളങ്ങിയ താരംറയൽ മഡ്രിഡിനൊപ്പം ചാംപ്യൻസ് ലീഗും ക്ലബ് ലോകകപ്പിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

മികച്ച പരിശീലകർക്കുള്ള പട്ടികയിൽ മാസിമില്ലാനോ അല്ലെഗ്രി (യുവന്റസ്), സ്റ്റാനിസ്ലാവ് ഷെർചെസേവ് (റഷ്യ), സ്ലാട്‌കോ ഡാലിച്ച് (ക്രൊയേഷ്യ), ദിദിയർ ദെഷാംപ്സ് (ഫ്രാൻസ്), പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി), യുർഗൻ ക്ലോപ്പ് (ലിവർപൂൾ), റോബർട്ടോ മാർടിനെസ് (ബൽജിയം), ഡീ​ഗോ സിമിയോണി (അത്‌ലറ്റികോ മാഡ്രിഡ്), ഗാരെത് സൗത്‌ഗേറ്റ് (ഇംഗ്ലണ്ട്), ഏണെസ്റ്റോ വാൽവെർദെ (ബാഴ്‌സലോണ), സിനദിൻ സിദാൻ (റയൽ മാഡ്രിഡ്) എന്നിവർ ഇടംനേടി.

മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ ലൂസി ബ്രൗൺസ് (ലിയോൺ), പെർനൈൽ ഹർദർ (വോൾവ്സ്ബർഗ്), അദ ഹെഗെർബെർഗ് (ലിയോൺ), അമാൻഡിൻ ഹെന്റി (ലിയോൺ), സാം കെർ (ചികാഗോ റെഡ് സ്റ്റാർസ്), സാകി കുമാഗി (ലിയോൺ), സെനിഫർ മറോസാൻ (ലിയോൺ), മാർത (ഓർലാണ്ടോ പ്രൈഡ്), മേഗൻ റപിനോ (സീറ്റിൽ റീഗിൻ), വെൻഡി റെനാർഡ് (ലിയോൺ) എന്നിവരും ഇടം നേടി.

Story by
Next Story
Read More >>