ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി മഞ്ഞക്കിളികള്‍

സ​മാ​റ: റഷ്യയിൽ ക്വാട്ടര്‍ പ്രവേശനത്തിനായി ബ്രസീലും മെക്സികോയും ഇന്ന് കൊമ്പുകോർക്കും. കിരീടത്തിനായി ഒാ​രോ ക​ളി​യും പി​ന്നി​ട​വേ മെ​ച്ച​പ്പെ​ടു​ന്ന...

ക്വാര്‍ട്ടര്‍  പ്രവേശനത്തിനായി മഞ്ഞക്കിളികള്‍

സ​മാ​റ: റഷ്യയിൽ ക്വാട്ടര്‍ പ്രവേശനത്തിനായി ബ്രസീലും മെക്സികോയും ഇന്ന് കൊമ്പുകോർക്കും. കിരീടത്തിനായി ഒാ​രോ ക​ളി​യും പി​ന്നി​ട​വേ മെ​ച്ച​പ്പെ​ടു​ന്ന ബ്ര​സീ​ന് അത്ര അനായസമാകില്ല മെക്സിക്കോയെന്ന കടമ്പ. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ബ്ര​സീ​ലും മെ​ക്​​സി​കോ​യും 40 ത​വ​ണ കൊ​മ്പു​കോ​ർ​ത്തി​ട്ടു​ണ്ട്. അ​തി​ൽ 23 ത​വ​ണ​യും വി​ജ​യം ബ്ര​സീ​ലി​നൊ​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ, മെ​ക്​​സി​കോ​യും മോ​ശ​മ​ല്ല. 10 ജ​യ​ങ്ങ​ൾ അ​വ​രും ക​ര​സ്​​ഥ​മാ​ക്കി. ഏ​ഴു​ ക​ളി​ക​ൾ സ​മ​നി​ല​യി​ലുമായി എന്നാൽ റഷ്യയിൽ കാര്യങ്ങൾ പ്രവചനാധീതമാണ്

ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി​യെ തകർത്താണ് യു​വാ​ൻ കാ​ർ​ലോ​സ്​ ഒ​സോ​രി​യോ​യു​ടെ ടീം ​വ​രു​ന്ന​ത്​. സ്വീ​ഡ​നോ​ട്​ ത​ക​ർ​ന്നെ​ങ്കി​ലും മെ​ക്​​സികോ​യു​ടെ ക​രു​ത്തി​നെ ​കു​റ​ച്ചു​കാ​ണാ​ൻ ബ്ര​സീ​ൽ കോ​ച്ച്​ ടി​റ്റെ ത​യാ​റാ​വി​ല്ല എന്നുവേണം കരുതാൻ. അ​തി​വേ​ഗ​ക്കാ​രാ​യ ഹി​ർ​വി​ങ്​ ലൊ​സാ​നോ, ഹാ​വി​യ​ർ ഹെ​ർ​ണാ​ണ്ട​സ്, കാ​ർ​ലോ​സ്​ വേ​ല എ​ന്നി​വ​ര​ട​ങ്ങി​യ മു​ൻ​നി​ര​യാ​ണ്​ മെ​ക്​​സി​കോ​യു​ടെ ശ​ക്തിയും ബ്രസീലിന് തലവേദനയുമാവുക. ഇ​വ​രെ തളയ്ക്കുക എന്നതാണ് തി​യാ​ഗോ സി​ൽ​വ​യും കൂ​ട്ട​രും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ക്യാ​പ്റ്റ​ൻ ആ​ന്ദ്രി​യാ​സ്​ ഗ്വ​ർ​ഡാ​ഡോ​യും ഹെ​ക്​​ട​ർ ഹെ​രേ​ര​യു​മ​ട​ങ്ങു​ന്ന മ​ധ്യ​നി​ര​യും മെക്സികോയുടെ ശക്തിയാണ്. കാ​ർ​ലോ​സ്​ സ​ൽ​സാ​ഡോ, ഹ്യൂ​ഗോ അ​യാ​ല, ജീ​സ​സ്​ ഗ​ല്ലാ​ർ​ഡോ, എ​ഡ്​​സ​ൺ അ​ൽ​വാ​ര​സ്​ എ​ന്നി​വ​രു​ടെ പ്ര​തി​രോ​ധ​ കോട്ടയും കടന്ന് ഗി​ല്ല​ർ​മോ ഒ​ച്ചോ​വ​യെ​ന്ന പ​രി​ച​യ​സ​മ്പ​ന്ന​നെ കീഴ്പ്പെടുത്തിയാൽ ബ്രസീലിന് വലകുലുക്കാം. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് മാത്രം.

മറുവശത്ത് മികച്ച ഫോം പുറത്തെടുക്കുന്ന ബ്രസീലിനെ കുഴക്കുന്നത് മു​ൻ​നി​ര​യി​ൽ ഗ​ബ്രി​യേ​ൽ ജീ​സ​സ്​ ഗോ​ൾ ക​ണ്ടെ​ത്താ​ത്ത​തു​ മാ​ത്ര​മാ​ണ്​.
നെയ്മറും കുടിന്യോയും തന്നെയാവും ബ്രസീലിൻെറ കുന്തമുനകൾ. ഇരുവരുടെയും സാന്നിധ്യം ടീമിന് ഏറെ പ്രതീക്ഷ നല്‌കുന്നതാണ്. മ​ധ്യ​നി​ര​യി​ൽ കാ​സെ​മി​റോ​യും പൗ​ളീ​ന്യോ​യും വി​ല്യ​നും മി​ക​ച്ച ധാ​ര​ണ​യി​ൽ ക​ളി​ക്കു​ന്നുണ്ട്. പ്ര​തി​രോ​ധ​ത്തി​ൽ തി​യാ​ഗോ സി​ൽ​വ​ക്കൊ​പ്പം മി​രാ​ൻ​ഡ​യും മാ​ഴ്​​സ​ലോ​യും ഫാ​ഗ്​​ന​റും മികച്ച കളിപുറത്തെടുത്താൽ മെക്സികോക്ക് അ​ലി​സ​ണെ പരാജയപ്പടുത്തി വല കുലുക്കുകയെന്നതും പ്രയാസമാകും.

രണ്ടാം മത്സരത്തില്‍ ജപ്പാനും ബെല്‍ജിയവും ഏറ്റുമുട്ടും രാത്രി 11.30നാണ് മത്സരം. മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന ബെല്‍ജിയത്തിനെ കീഴടക്കുകയെന്നത് ജപ്പാന് കടുത്ത വെല്ലുവിളിയാവും.

Story by
Next Story
Read More >>