2019 ലെ ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

Published On: 2018-04-24 13:15:00.0
2019 ലെ ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

കൊല്‍ക്കത്ത: 2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കും. കൊല്‍ക്കത്തയില്‍ നടന്ന ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഇംഗ്ലണ്ടില്‍ നടക്കുന്ന 2019ലെ ലോകകപ്പ് മെയ് 30 മതല്‍ ജൂലൈ 14വരെയാണ്.

ഐ.പി.എല്‍ കഴിഞ്ഞ് 15 ദിവസത്തിനു ശേഷം മാത്രമെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാവൂ എന്ന ലോധ കമ്മറ്റി നിര്‍ദ്ദേപ്രകാരമാണ് ജൂലൈ 2ന് നടക്കേണ്ട മത്സരം 4ലേക്ക് മാറ്റിയത്. 1992 ലേതു പോലെ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ഇത്പ്രകാരം എല്ലാ ടീമുകളും ഗ്രൂപ്പ് റൗണ്ടില്‍ പരസ്പരം മത്സരിക്കും. ഇതിനു ശേഷം ആദ്യ നാല് സ്ഥാനത്തെത്തുന്നവര്‍ അടുത്ത റൗണ്ടിലേക്ക് കടക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

Top Stories
Share it
Top