എബി ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെബ് ഡെസ്ക്: ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ബാറ്റ്‌സ്മാനുമായ എബി ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു....

എബി ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

വെബ് ഡെസ്ക്: ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ബാറ്റ്‌സ്മാനുമായ എബി ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയത വീഡിയോയിലൂടെയായാണ് വിരമിക്കല്‍ പ്രഖ്യാപനം. വലിയൊരു തീരുമാനമെടുക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ സമയമായെന്നും ചെയ്യാന്‍ കഴിയുന്നത് ചെയ്‌തെന്നും ഡിവില്ലിഴേയ്‌സ് പറഞ്ഞു.

''ഇത് കടുത്ത തീരുമാനമാണ്, ഇന്ത്യയ്‌ക്കെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും പരമ്പര നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതാണ് വിരമിക്കാനുള്ള സമയം ''- ഡിവില്ലിഴേയ്‌സ് പറഞ്ഞു.

I’ve made a big decision today pic.twitter.com/In0jyquPOK

— AB de Villiers (@ABdeVilliers17) May 23, 2018

2004 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു ഡിവില്ലിഴേയ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമായി 6765 റണ്‍സാണ് ഡിവില്ലേഴ്‌സ് നേടിയത്. 228 ഏകദിനങ്ങളും 78 ട്വന്റി 20യും ഡിവില്ലേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.

ഐ.പി.എല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ഡിവില്ലേഴ്‌സ്. ഐ.പി.എല്ലിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ഡിവില്ലേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം.


Read More >>