അഫ്ഗാന് നാളെ ചരിത്ര ടെസ്റ്റ് 

ബംഗളുരു: ബംഗളുരു നാളെ മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കും. ലോക ക്രിക്കറ്റില്‍ തന്നെ എഴുതപ്പെടുന്ന അഫ്ഗാന്റെ ആദ്യത്തെ ടെസ്റ്റ് മത്സരം. ഈ ടെസ്റ്റ്...

അഫ്ഗാന് നാളെ ചരിത്ര ടെസ്റ്റ് 

ബംഗളുരു: ബംഗളുരു നാളെ മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കും. ലോക ക്രിക്കറ്റില്‍ തന്നെ എഴുതപ്പെടുന്ന അഫ്ഗാന്റെ ആദ്യത്തെ ടെസ്റ്റ് മത്സരം. ഈ ടെസ്റ്റ് ചരിത്രത്തില്‍ എഴുതപ്പെടാന്‍ പോകുന്നത് ചാമ്പ്യന്‍മാര്‍ ആരാകുന്നു എന്നതു മാത്രമാകില്ല. അഫ്ഗാന്‍ ആദ്യത്തെ ടെസ്റ്റില്‍ പങ്കെടുക്കും എന്നതാകും കളിയുടെ ആകര്‍ഷണീയത.

അയര്‍ലന്‍ഡിനൊപ്പം കഴിഞ്ഞ വര്‍ഷമായിരുന്നു അഫ്ഗാനിസ്ഥാന് ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചത്.ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
അസ്ഗര്‍ സ്റ്റാനിക്സായ് നയിക്കുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ റാഷിദ് ഖാനടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്.സൂപ്പര്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ക്കൊപ്പം പതിനാറംഗ ടീമില്‍ ഒരു പതിനെട്ടുകാരന്‍ പേസറും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാന പേസ് ബൗളറായിരുന്ന ദൗലത് സദ്രാന് പരിക്കേറ്റതിനാലാണ് വഫാദര്‍ മൊമന്‍ഡ് എന്ന പുതുമുഖ ബൗളര്‍ ടീമില്‍ ഇടം പിടിച്ചത്.

ക്രിക്കറ്റിലെ കുഞ്ഞന്‍മാര്‍ നേരിടേണ്ടി വരുന്നത് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യയെ ആണെങ്കിലും പൊരുതാനുറച്ച് തന്നെയാണ് അസ്ഗറും സംഘവും ഇന്ത്യയില്‍ എത്തിയത്. തങ്ങളുടെ ടെസ്റ്റ് യാത്രയിലെ അസുലഭ മുഹൂര്‍ത്തമാണ് ഇതെന്ന് അസ്ഹര്‍ പറഞ്ഞു. ടെസ്റ്റ് മത്സരങ്ങളിലെ അതികായകന്‍മാരോട് ഏറ്റുമുട്ടുന്നതില്‍ അഭിമാനമുണ്ടെന്നും തങ്ങളുടെ പരമാവധി കളി പുറത്തെടുക്കുമെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍ ടീം:അസ്ഗര്‍ സ്റ്റാനിക്സായ് (ക്യാപ്റ്റന്‍),ജാവേദ് അഹ്മദി,മുഹമ്മദ് ഷഹ്സാദ്,ഇഹ്സാനുള്ള ജന്നത്ത്,റഹ്മത് ഷാ,നസീര്‍ ജമാല്‍,ഹഷ്മത്തുള്ള ഷഹ്സാദി,അഫ്സര്‍ സസായ്,മുഹമ്മദ് നബി,റാഷിദ് ഖാന്‍,സാഹിര്‍ ഖാന്‍,ഹംസ ഹൊടക്,സയ്യിദ് അഹമ്മദ് ഷെര്‍സാദ്,യാമിന്‍ അഹ്മദ്സയ്,വഫാദര്‍ മൊമന്‍ഡ്,മുജീബ് റഹ്മാന്‍.

ഇന്ത്യന്‍ ടീം:അജിന്‍ക്യാ രഹാനെ (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍,ലോകേഷ് രാഹുല്‍,കുല്‍ദീപ് യാദവ്,ഇശാന്ത് ശര്‍മ,നവദീപ് സൈനി,രവിചന്ദ്രന്‍ അശ്വിന്‍,ഹര്‍ദ്ദിക്ക് പാണ്ഡ്യ
,ദിനേശ് കാര്‍ത്തിക്,ചേതേശ്വര്‍ പൂജാര,മുരളി വിജയ്,കരുണ്‍ നായര്‍,ഉമേശ് യാദവ്,ശ്രദുല്‍ താക്കുര്‍,രവീന്ദ്ര ജഡേജ.


Story by
Next Story
Read More >>