അഫ്ഗാന്റെ ചരിത്ര ടെസ്റ്റ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു

ബംഗളുരു: അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. എട്ട്...

അഫ്ഗാന്റെ ചരിത്ര ടെസ്റ്റ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു

ബംഗളുരു: അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സ് എടുത്തിട്ടുണ്ട്. 22 റണ്‍സെടുത്ത ശിഖര്‍ ധവാനും 8 റണ്‍സെടുത്ത മുരളി വിജയുമാണ് ക്രീസില്‍.

അസ്ഗര്‍ സ്റ്റാനിക്‌സായ് നയിക്കുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ റാഷിദ് ഖാനടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുഹമ്മദ് ഷഹസാദ് എന്നിവര്‍ അഫ്ഗാനിസ്ഥാന്റെ കരുത്താണ്.

പ്രധാന താരങ്ങളില്ലാതെയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പകരം അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറും ടീമിലില്ല.

ടീം

ഇന്ത്യ: ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷന്ത് ശര്‍മ്മ, ഉമേഷ് യാദവ്.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷഹസാദ്, ജാവേദ് അഹമ്മദി, റഹ്മത്ത് ഷാ, അസ്ഗര്‍ സ്റ്റാനിക്‌സായ് (ക്യാപ്റ്റന്‍), അഫസര്‍ സസായി, മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷഹീദി, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, യാമിന്‍ അഹ്മദ്‌സായി, വഫാദര്‍

Story by
Next Story
Read More >>