ആൽബര്‍ട് സെലാ‍ഡസ്  സ്പെയിന്റെ പുതിയ പരിശീലകന്‍ 

Published On: 2018-06-13 12:30:00.0
ആൽബര്‍ട് സെലാ‍ഡസ്  സ്പെയിന്റെ പുതിയ പരിശീലകന്‍ 

മഡ്രിഡ്: സ്പെയിനിന്റെ പുതിയ ഫുട്ബോൾ പരിശീലകനായി ആൽബർട് സെലാഡിനെ നിയമിച്ചു. നിലവിൽ സ്പെയിൻ അണ്ടർ 21 ടീമിന്റെ പരിശീലകനാണ് ആൽബർട്. ജുലൻ ലോപെ‌റ്റെഗിയെ പുറത്താക്കിയതിന് പിന്നാലെയാണ് ആൽബർടിന്റെ നിയമനം. സ്പാനിഷ് ക്ലബായ റയൽ മാ‌ഡ്രിഡുമായി കരാറിലെത്തിയതിനെ തുടർന്നാണ് ജുലൻ ലോപെ‌റ്റെഗിയെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കിയത്.

സിനദില്‍ സിദാന് പിന്‍ഗാമിയായി ജൂലന്‍ ലോപെ‌റ്റെഗിയെ റയല്‍ മാഡ്രിഡിന്റെ കോച്ചായി ക്ലബ് അധികൃതര്‍ നിയമിച്ചിരുന്നു. ലോകകപ്പ് പൂര്‍ത്തിയായാലുടന്‍ ടീമിനെ പരിശീലിപ്പിക്കുന്ന ചുമതല ലോപെ‌റ്റെഗി ഏറ്റെടുക്കുമെന്നും ടീം മാനേജ്‌മെന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ലോപെ‌റ്റെഗിയെ ഫെഡറേഷൻ പുറത്താക്കിയത്. മൂന്നു വർഷത്തേക്കാണു റയലും ലോപെടെഗുയിയും തമ്മിലുള്ള കരാർ.

Top Stories
Share it
Top