ബംഗളൂരു എഫ്.സിയുടെ റോക്ക കാലത്തിന് അവസാനം

ബംഗളുരു: എ.എഫ്.സി കപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്, 2017 ലെ ഫെഡറേഷന്‍ കപ്പ്, 2018 ലെ സൂപ്പര്‍ കപ്പ്, ബംഗളൂരു എഫ്.സിയുടെ സ്പാനിഷ് കോച്ച്...

ബംഗളൂരു എഫ്.സിയുടെ റോക്ക കാലത്തിന് അവസാനം

ബംഗളുരു: എ.എഫ്.സി കപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്, 2017 ലെ ഫെഡറേഷന്‍ കപ്പ്, 2018 ലെ സൂപ്പര്‍ കപ്പ്, ബംഗളൂരു എഫ്.സിയുടെ സ്പാനിഷ് കോച്ച് ആല്‍ബര്‍ട്ട് റോക്ക ക്ലബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. സ്വകാര്യ കാര്യങ്ങളെ തുടര്‍ന്നാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് ക്ലബ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഈ സീസണോടെ റോക്ക ഇന്ത്യ വിടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇത് സംബന്ധിച്ചുള്ള ക്ലബിന്റെ സ്ഥിരീകരണം വരുന്നതിപ്പോഴാണ്.

കരിയറില്‍ ബംഗളൂരു എഫ്.സിക്ക് പ്രത്യേക സ്ഥാനമുണ്ടാകുമെന്നും പരിശീലകന്‍ എന്ന നിലയില്‍ വളരെ പ്രയാസമുള്ള തീരുമാനമാണിതെന്നും ആല്‍ബേര്‍ട്ട് റോക്ക പറഞ്ഞു. ഇവിടെ നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയും മറക്കില്ലെന്നും റോക്ക കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സലോണയുടെ മുന്‍ സഹ പരിശീലകനായിരുന്ന റോക്ക 2016-17 സീസണിലാണ് ക്ലബിലെത്തുന്നത്. ആ സീസണില്‍ തന്നെ ക്ലബിനെ എ.എഫ്.സി കപ്പിന്റെ ഫൈനലിലെത്തിക്കാന്‍ റോക്കയ്ക്ക് സാധിച്ചു. സീസണില്‍ ഐ ലീഗില്‍ നാലാം സ്ഥാനത്ത് അവസാനിച്ച് ബംഗളൂരു ഫെഡറേഷന്‍ കപ്പ് നേടി പകരം വീട്ടി. 2017 ല്‍ വീണ്ടും ക്ലബിനെ എ.എഫ്.സി കപ്പിന്റെ സെമി ഫൈനലിലെത്തിക്കാനും റോക്കയക്ക് സാധിച്ചു. തുടര്‍ന്ന് ഐ.എസ്.എല്ലിലും മികവ് തെളിയിച്ച റോക്ക ടീമിനെ ഫൈനലിലെത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ വിജയവും ബംഗളൂരുവിനായിരുന്നു.

Story by
Next Story
Read More >>