ഇനിയേസ്റ്റ ഇനി ജപ്പാനീസ് ലീഗിലേക്ക്

മാഡ്രിഡ്: ഇരുപത്തി രണ്ട് വര്‍ഷത്തെ ബാഴ്സലോണ കരിയറിന് ഈ സീസണോടെ അന്ത്യം കുറിച്ച ആന്ദ്രേ ഇനിയേസ്റ്റ ഇനി ജപ്പാനില്‍ പന്തു തട്ടും. ജപ്പാന്‍ ഒന്നാം...

ഇനിയേസ്റ്റ ഇനി ജപ്പാനീസ് ലീഗിലേക്ക്

മാഡ്രിഡ്: ഇരുപത്തി രണ്ട് വര്‍ഷത്തെ ബാഴ്സലോണ കരിയറിന് ഈ സീസണോടെ അന്ത്യം കുറിച്ച ആന്ദ്രേ ഇനിയേസ്റ്റ ഇനി ജപ്പാനില്‍ പന്തു തട്ടും. ജപ്പാന്‍ ഒന്നാം ഡിവിഷന്‍ ലീഗായ ജെ 1 ലീഗ് ടീം വിസ്സെല്‍ കോമ്പെയ്ക്കായാണ് താരം ഇനി കളി മെനയുക. ഇതോടെ ലോക ഫുട്ബോളിലെ ഒന്നാം താരം ഏഷ്യയില്‍ കളിക്കും. ബാഴ്സയില്‍ നിന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇനി ഒരിക്കലും യൂറോപ്പില്‍ കളിക്കില്ലെന്നും ബാഴ്സയ്ക്കെതിരെ ബൂട്ടണിയില്ലെന്നും പ്രഖ്യാപിച്ച താരം ട്വിറ്ററില്‍ വിസ്സെല്‍ കോമ്പെ ഉടമ ഹിരോഷി മികിട്ടാനിയും ഒന്നിച്ച് സ്വകാര്യ വിമാത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ജപ്പാനിലേക്കേന്ന വിവരം ആരാധകരെ അറിയിച്ചത്.

'പുതിയ വീട്ടിലേക്ക് പ്രിയ സുഹൃത്തിനോപ്പം' എന്ന അടിക്കുറിപ്പോടെ ജപ്പാന്റെ പതാകയുടെയും ഫുട്ബോളിന്റെയും ഇമോജിയോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാറ്റലോണിയന്‍ സീനിയര്‍ ടീമില്‍ പതിനാറ് വര്‍ഷം കളിച്ച താരം എട്ട് ലാ ലീഗ കിരീടവും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും ടീമിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഫൈനലില്‍ നെതര്‍ലാന്റ്സിനെതിരെ സ്പെയിനിന്റെ വിജയഗോള്‍ നേടിയതും ഇനിയേസ്റ്റയാണ്. റഷ്യന്‍ ലോകകപ്പില്‍ സ്പാനിഷ് പടയുടെ പ്രധാന പ്രതീക്ഷ ഇനിയേസ്റ്റയുടെ കാലിലാണ്.

ബാഴ്സയുടെ മുഖ്യ സ്പോണ്‍സര്‍മാരായ റാക്കുട്ടാന്റെ സ്ഥാപകനും തലവനുമാണ് കോമ്പെ ഉടമ ഹിരോഷി മികിട്ടാനി. ഈ ബന്ധമാണ് താരത്തിനെ ജപ്പാനിലെത്തിച്ചത്. ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബായ ചോങ്കിങ് ലിഫാനിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് ഇനിയേസ്റ്റ ജപ്പാനിലേക്ക് പറന്നത്. ഓസ്ട്രേലിയന്‍ ക്ലബുകളും അമേരിക്കന്‍ ടീമുകളും താരത്തിന് പിന്നാലെയുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സഹപരിശീലകനായും കളിക്കാരനുമായും ടീമിലേക്ക് വിളിച്ചതും നിരസിച്ചാണ് ഇനിയേസ്റ്റ ഏഷ്യയിലേക്കെത്തുന്നത്. താരം ജെ 1 ലീഗിലെത്തുന്നതോടെ ജപാന്‍ ഫുട്ബോളിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറായി ഇനിയസ്റ്റയുടെ വരവ് മാറും.

Story by
Next Story
Read More >>