രോഹിതിന് പകരമോ അനുഷ്‌ക; വിവാദത്തിന് ലൈക്കടിച്ച് രോഹിത്

ലണ്ടൻ: അനുഷ്ക്ക ശർമ്മയെ വിമർശിച്ച് ടിറ്ററിൽ കമന്റിട്ട ആരാധകന് രോഹിത് ശർമ്മ നൽകിയ ലൈക്ക് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ട്...

രോഹിതിന് പകരമോ അനുഷ്‌ക; വിവാദത്തിന് ലൈക്കടിച്ച് രോഹിത്

ലണ്ടൻ: അനുഷ്ക്ക ശർമ്മയെ വിമർശിച്ച് ടിറ്ററിൽ കമന്റിട്ട ആരാധകന് രോഹിത് ശർമ്മ നൽകിയ ലൈക്ക് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ലണ്ടനിലെ ഹൈക്കമ്മീഷണർ ഒരുക്കിയ വിരുന്നിൽ ഇന്ത്യൻ ടീമിനൊപ്പം പങ്കെടുക്കുകയും ചിത്രമെടുക്കുയും ചെയ്ത അനുഷ്‌ക ശർമയ്‌ക്കെതിരേ വൻ വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉണ്ടായിരുന്നത്. ബി.സി.സി.ഐ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി കമന്റുകളും ലഭിച്ചിരുന്നു. ഇതിൽ ഒരു ആരാധകൻ നൽകിയ കമന്റിന് ഇന്ത്യൻ താരം രോഹിത് ശർമ നൽകിയ ലൈക്കാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്.

ടെസ്റ്റ് ടീമിൽ ഇല്ലാത്ത രോഹിത് ശർമ്മയ്ക്ക് പകരമാണോ അനുഷ്‌ക ശർമ്മ എന്ന ആരാധകന്റെ കമന്റിന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രോഹിത് ലൈക്കടിച്ചത്. ഇതോടെ രോഹിതും ആരാധകരോടൊപ്പമാണെന്ന രീതിയിൽ വ്യാഖാനിക്കപ്പെട്ടു. രോഹിതിന്റെ ലൈക്കിനെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ വിവാദം കൂടുതൽ കത്തി പടരുകയാണ് ചെയ്തത്.

മൂന്നാം ടെസ്റ്റുവരെ ഇന്ത്യൻ താരങ്ങൾക്കൊപ്പം ഭാര്യമാർ പാടില്ലെന്ന് നേരത്തെ ബി.സി.സി.ഐ പറഞ്ഞിരുന്നെങ്കിലും ചിലരുടെ താൽപര്യത്തിനനുസരിച്ച് കാര്യങ്ങൾ മാറ്റുകയാണെന്നും ആരാധകർ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഭാര്യയായ അനുഷ്‌ക ഇന്ത്യൻ ടീമിനൊപ്പം ചിത്രമെടുത്തതിൽ ചട്ടലംഘനമില്ലെന്നാണ് ബി.സി.ഐ.യുടെ വിശദീകരണം.

Story by
Next Story
Read More >>