മിശിഹായുടെ ഉയർത്തെഴുന്നേൽപ്; അര്‍ജന്റീന പ്രീക്വാര്‍ട്ടറിൽ

സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: ഇതാണ് അര്‍ജന്റീന. ഇതാണ് മെസി. ലോകത്തിലെ മികച്ച കാല്‍പന്തുകളിക്കാരനും കൂട്ടര്‍ക്കും അങ്ങനെ തോറ്റുമടങ്ങുവാനാകില്ല. റഷ്യന്‍...

മിശിഹായുടെ ഉയർത്തെഴുന്നേൽപ്; അര്‍ജന്റീന പ്രീക്വാര്‍ട്ടറിൽ

സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: ഇതാണ് അര്‍ജന്റീന. ഇതാണ് മെസി. ലോകത്തിലെ മികച്ച കാല്‍പന്തുകളിക്കാരനും കൂട്ടര്‍ക്കും അങ്ങനെ തോറ്റുമടങ്ങുവാനാകില്ല. റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൈജീരിയക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിക്കുമ്പോള്‍ കാല്‍ പന്തുകളിയുടെ മിശിഹയ്ക്കായി കാലം കാത്തുവെച്ചത് അതിമനോഹരമായ കാവ്യനീതി.

അക്ഷരാര്‍ത്ഥത്തില്‍ നൈജീരിയക്കെതിരെ പന്തുതട്ടാനിറങ്ങിയ അര്‍ജന്റീന അടിമുടി മാറിയിരുന്നു. തുടക്കം മുതൽ എതിർ ഗോൾമുഖത്ത്​ ഇരമ്പിയാർക്കുകയായിരുന്നു അർജൻറീന താരങ്ങൾ. 14ാം മിനുട്ടിൽ അതിന്​ ഫലമുണ്ടായി. ലോകകപ്പിലാദ്യമായി ഫോമിലേക്കുയർന്ന മെസിയുടെ വലംകാലിൽ നിന്നുതിർന്ന പന്ത് നൈജീരിയയുടെ ഗോൾവല തുളച്ചു. റഷ്യന്‍ ലോകകപ്പിലെ നൂറാം ഗോള്‍. മിശിഹായുടെ ഉയർത്തെഴുന്നേൽപ്...!

തുടർന്നും അർജന്റീന കടലുപോലെ ഇരമ്പിയാർത്തപ്പോള്‍ നൈജീരിയൻ താരങ്ങൾക്ക് കളത്തിൽ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നു. ഇതിനിടെ മെസിയുടെ കിടിലൻ ഫ്രീക്കിക്കിന് പോസ്റ്റ് വിലങ്ങു തടിയാവുകയും ചെയ്തു.

രണ്ടാം പകുതിയിൽ മോസസി​​​​​​​ൻെറ പെനാൽട്ടിയിലുടെ നൈജീരിയ ഒപ്പം പിടിച്ചെങ്കിലും അർജൻറീന ആക്രമണത്തിന് മുന്നിൽ കളിയുടെ സർവ്വ മേഖലകളിലും അവർ പിന്നോക്കം പോവുകയായിരുന്നു. 76ാം മിനുട്ടിൽ ​ഗോൾ നേടാനുള്ള സുവർണാവസരം നൈജീരിയ കളഞ്ഞു കുളിക്കുകയും ചെയ്തു. നൈജീരിയൻ ​ഗോൾ മുഖത്തേക്ക് അർജന്റീനയുടെ നിരവധിമുന്നേറ്റങ്ങളുണ്ടായിരുന്നെങ്കിലും 86ാം മിനുട്ട് വരെ ​ഗോൾ ഒഴിഞ്ഞു നിന്നു. 86ാം മിനുട്ടിൽ റോജോയുടെ തകർപ്പൻ ഷോട്ട് വലകുലുക്കുമ്പോൾ സമനിലക്കുരുക്ക് തകർത്ത് അർജന്റീന മുന്നിൽ. ഒടുവിൽ അവസാന വിസിൽ മുഴങ്ങുമ്പോൾ അർജൻറീനക്ക്​ ജയവും പ്രീക്വാർട്ടർ ബെർത്തും. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീയുടെ പ്രക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സാണ്.

Story by
Next Story
Read More >>