ക്രൊയേഷ്യയുടെ മൂന്ന് വെടിയുണ്ടകൾ, നെഞ്ച് തകർന്ന് അർജന്റീന 

മോസ്​കോ: റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ്​ മൽസരത്തിൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ച് ക്രോയേഷ്യ. മത്സരത്തിലുടനീളം കളി മറന്ന...

ക്രൊയേഷ്യയുടെ മൂന്ന് വെടിയുണ്ടകൾ, നെഞ്ച് തകർന്ന് അർജന്റീന 

മോസ്​കോ: റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ്​ മൽസരത്തിൽ അർജന്റീനയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ച് ക്രോയേഷ്യ. മത്സരത്തിലുടനീളം കളി മറന്ന അർജന്റീന പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ​ഗോളി വില്ലി കബല്ലെറോയുടെ പിഴവും കൂടി ചേർന്നപ്പോൾ അർജന്റിനയുടെ നെഞ്ചിലെ അവസാന ആണിയുമായി. തോൽവിയോടെ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

അലസമായ പ്രതിരോധവും ഒത്തിണക്കമില്ലാത്ത മധ്യനിരയും അർജന്റീനയുടെ മുന്നേറ്റങ്ങളെ ഇല്ലാതാക്കി. ലയണൽ മെസിക്ക്​ പന്തെത്തിക്കാൻ പോലും മറ്റ്​ അർജൻറീനൻ താരങ്ങൾക്ക് സാധിച്ചില്ല. അർജന്റീന പതുങ്ങി കളിച്ചപ്പോൾ ക്രൊയേഷ്യ കിട്ടിയ അവസരങ്ങളുമായി കുതിച്ചു. മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും ആദ്യ പകുതിയിൽ ​ഗോൾ കണ്ടെത്താൻ ക്രൊയേഷ്യയ്ക്കായില്ല.

രണ്ടാം പകുതിയിലായിരുന്നു കളി. അതും അർജന്റീനയുടെ പകുതിയിൽ. മധ്യനിരയിൽ നിന്നും വന്ന പന്ത് മെർക്കാഡോ ക്ലിയർ ചെയ്ത് ഗോളി കബല്ലാരോയ്ക്ക് തട്ടിക്കൊടുക്കുത്തു. തിരിച്ച് മെർക്കാഡോയ്ക്ക് തന്നെ നൽകാനുള്ള കബല്ലാരോയുടെ ശ്രമം ക്രൊയേഷ്യയുടെ ആദ്യ ഗോളായി മാറി. കാലിലേക്ക് വന്ന പന്ത് റെബിച്ച് വലയിലെത്തിച്ചു. രണ്ടാമത് ക്യാപ്റ്റൻറെ അവസരമായിരുന്നു. 80ാം മിനുട്ടിൽ ഇരുപത്തിയഞ്ച് വാര അകലെ നിന്ന് പിടിച്ചെടുത്ത പന്തുമായി ഒാട്ടമൻഡിയെ കബളിപ്പിച്ച് മോഡ്രിച്ചെടുത്ത ഷോട്ട് ആരേയും കൂസാതെ വലതു മൂലിൽ വിശ്രമിച്ചു. ഇഞ്ചുറി ടൈമിൽ ഇവാൻ റാറ്റിക്കിച്ചിന്റെ ഗോളിൽ അർജന്റീന തകർന്നു.

ഇതോടെ ലോകകപ്പിൽ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവർക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അർജന്റീനയുടെ അടുത്ത കളി. അതിൽ അവർ ജയിക്കുകയും ഐസ്‌ലൻഡ് അടുത്ത രണ്ട് മത്സരങ്ങളും തോൽക്കുകയോ സമനിലയിലാവുകയോ ചെയ്താൽ മാത്രമേ അർജന്റീനയ്ക്ക് അടുത്ത ഘട്ടത്തെ പറ്റി ചിന്തിക്കാനാവൂ.

Story by
Next Story
Read More >>