ലോകകപ്പ് സന്നാഹ മത്സരം: അർജന്റീനിയൻ ചൂടേറ്റുരുകി ഹെയ്തി

Published On: 2018-05-30 05:15:00.0
ലോകകപ്പ് സന്നാഹ മത്സരം: അർജന്റീനിയൻ ചൂടേറ്റുരുകി ഹെയ്തി

ബ്യൂണസ് ഐറിസ്: റഷ്യയിൽ വീശാനൊരുങ്ങുന്ന കൊടും കാറ്റിൻെറ സൂചനകൾ നൽകി മെസിയും കൂട്ടരും. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഹെയ്തിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് തരിപ്പണമാക്കി. ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് ഗോളുകളാണ് അര്‍ജന്റീനയുടെ ആധികാരിക വിജയമുറപ്പിച്ചത്. കളിയിൽ ഹെയ്തിക്ക് ഒരു അവസരവും നല്‍കാതെ മുഴുവന്‍ സമയവും കളി നിയന്ത്രിച്ചത് അര്‍ജന്റീനയായിരുന്നു.

മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ തന്നെ മെസിയുടെ പെനാല്‍റ്റിയിലൂടെ അര്‍ജന്റീന ഹെയ്തിയുടെ ഗോള്‍ വല കുലുക്കി. ആദ്യ പകുതിയിലെ ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ അര്‍ജന്റീന തുടർന്ന് മൂന്ന് ഗോളുകള്‍ വലയിലെത്തിച്ചു. 58, 66 മിനിറ്റുകളിലായിരുന്നു മെസിയുടെ മറ്റ് ​ഗോളുകൾ. 69-ാം മിനിറ്റില്‍ അഗ്വേറോ ​ഗോൾ പട്ടിക പൂർത്തിയാകി. ഈ​ ​ഗോളിനും അവസരമൊരുക്കിയത് മെസിയായിരുന്നു.

Top Stories
Share it
Top