കപ്പടിക്കാനൊരുങ്ങി അര്‍ജന്റീന; ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ്: മാരക്കാന സ്റ്റേഡിയത്തില്‍ അവസാന നിമിഷം കൈവിട്ട ലോകകിരീടം സ്വന്തമാക്കാനുള്ള ഇരുപത്തി മൂന്നംഗ സംഘത്തെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലയണല്‍...

കപ്പടിക്കാനൊരുങ്ങി അര്‍ജന്റീന; ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ്: മാരക്കാന സ്റ്റേഡിയത്തില്‍ അവസാന നിമിഷം കൈവിട്ട ലോകകിരീടം സ്വന്തമാക്കാനുള്ള ഇരുപത്തി മൂന്നംഗ സംഘത്തെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലയണല്‍ മെസി നയിക്കുന്ന ടീമില്‍ മാഷ്‌കിറാനോ,സെര്‍ജിയോ അഗ്യൂറോ,ഗോണ്‍സലോ ഹിഗ്വയിന്‍,പൗലോ ഡിബാലെ എന്നിവരെല്ലാം പരിശീലകന്‍ ജോര്‍ജ് സംപോളിയുടെ ടീമിലുണ്ട്.ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ സീസണില്‍ ടോപ്സ്‌കോററായ മൗറോ ഇക്കാര്‍ഡി ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ അഞ്ചുപേര്‍ മൂന്നാം കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. അഗ്യൂറോയ്ക്കൊപ്പം സിറ്റിയുടെ നിക്കോളാസ് ഓട്ടമെന്റിയും,വെസ്റ്റ്ഹാമിന്റെ മാനുവല്‍ ലാന്‍സിനി,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ സെര്‍ജിയോ റോമേറോ,മാര്‍കോസ് റോജോ,ചെല്‍സിയുടെ വില്ലി കാബല്ലെറോ എന്നിവരാണ് പ്രീമിയര്‍ ലീഗില്‍ നിന്ന് റഷ്യയിലേക്ക് പോകുന്ന അര്‍ജന്റീനിയന്‍ സംഘത്തിലുള്ളത്. എവര്‍ട്ടന്റെ പ്രതിരോധ താരം റാമിറോ മോറിക്ക് പകരക്കാരുടെ ബെഞ്ചില്‍ മാത്രമാണ് സംപോളി ഇടം നല്‍കിയത്.

ജൂണ്‍ 16ന് ഐസ്ലാന്‍ഡുമായാണ് ടീമിന്റെ ലോകകപ്പ് പോരാട്ടത്തിനായുള്ള ആദ്യ മത്സരം. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയും നൈജീരിയയുമാണ് മറ്റ് എതിരാളികള്‍. ലോകകപ്പ് യോഗ്യത കഷ്ടിച്ച് കടന്ന അര്‍ജന്റീന മെസ്സിയുടെ ഹാട്രിക് മികവിലാണ് അവസാന യോഗ്യതാ മത്സരം ജയിച്ച് റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച അക്രമണ നിരയുണ്ടായിട്ടും 18 യോഗ്യതാ മത്സരങ്ങളില്‍ വെറും 19 ഗോള്‍ മാത്രമാണ് ടീം നേടിയത്. യോഗ്യതാ മത്സരങ്ങളെ മറന്ന് പുതിയൊരു അര്‍ജന്റീനയെ റഷ്യയില്‍ കാണാനാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ടീം:
ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റോമേറോ,വില്ലി കബല്ലെറോ,ഫ്രാങ്കോ അര്‍മാനി.
ഡിഫന്റേര്‍സ്: ഗ്ാബ്രിയല്‍ മെര്‍കാഡോ,ഫെഡറികോ ഫാസിയോ,നിക്കോളാസ് ഓട്ടമെന്റി,മാര്‍കോസ് റോജോ,നിക്കോളാസ് ടാഗ്ലഫികോ,ജാവിയര്‍ മാഷ്‌കറാനോ,മാര്‍കോസ് ആകുന,ക്രിസ്റ്റന്‍ ആന്‍സല്‍ഡി.
മിഡിഫീല്‍ഡേര്‍സ്: എവര്‍ ബനേഗ,ലൂക്കാസ് ബിഗില,ഏഞ്ചല്‍ ഡി മരിയ,ജിയോവാനി സെല്‍സോ,മാനുവല്‍ ലാന്‍സിനി,ക്രിസ്റ്റിയന്‍ പാവോണ്‍,മാക്സിമില്ല്യാനോ മെസ,എഡ്വാര്‍ഡോ സാല്‍വിയോ.
ഫോര്‍വേഡ്സ്: ലയണല്‍ മെസ്സി,ഗോണ്‍സാലോ ഹിഗ്വയിന്‍,പൗലോ ഡിബാലെ,സെര്‍ജിയോ അഗ്യൂറോ.


Story by
Next Story
Read More >>