ഇനി ആഴ്‌സന്‍ വെങറില്ലാത്ത ആഴ്‌സണല്‍; സീസണോടെ  ക്ലബ് വിടും

ലണ്ടന്‍: 22 വര്‍ഷത്തെ ആഴ്‌സണല്‍ ജീവിതത്തിനു ശേഷം കോച്ച് ആഴ്‌സന്‍ വെങര്‍ ആഴ്‌സണല്‍ വിടുന്നു. ക്ലബുമായി കൂടിയാലോചിച്ച ശേഷമാണ് രാജി തീരുമാനമെന്ന്...

ഇനി ആഴ്‌സന്‍ വെങറില്ലാത്ത ആഴ്‌സണല്‍; സീസണോടെ  ക്ലബ് വിടും

ലണ്ടന്‍: 22 വര്‍ഷത്തെ ആഴ്‌സണല്‍ ജീവിതത്തിനു ശേഷം കോച്ച് ആഴ്‌സന്‍ വെങര്‍ ആഴ്‌സണല്‍ വിടുന്നു. ക്ലബുമായി കൂടിയാലോചിച്ച ശേഷമാണ് രാജി തീരുമാനമെന്ന് ക്ലബിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. കരാര്‍ തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ഫ്രഞ്ച് പരിശീലകന്റെ രാജി.

ക്ലബിനെ പ്രീയപ്പെട്ടതാക്കിയ താരങ്ങള്‍ക്കും സ്റ്റാഫിനും നന്ദി പറയുന്നുവെന്നും ക്ലബിനുള്ള പിന്തുണ എന്നും ഉണ്ടാകുമെന്നും ആഴ്‌സണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

1996 മുതല്‍ ക്ലബിന്റെ കൂടയുള്ള വെങറുടെ കീഴില്‍ ആഴ്‌സണല്‍ മൂന്ന് പ്രീമിയിര്‍ ലീഗ് കിരീടവും ഏഴ് എഫ്.എ കപ്പ് കിരീടവും നേടിയിട്ടുണ്ട്. ഈ സീസണിലെ ആഴ്‌സണലിന്റെ മോശം പ്രകടനത്തിനു ശേഷമാണ് വെങര്‍ ക്ലബ് വിടാനുള്ള തീരുമാനം എടുത്തത്. 1996-97 സീസണിനു ശേഷം ആദ്യമായാണ് ക്ലബിന് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാതിരിക്കുന്നത്. കൂടാതെ പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ആഴ്‌സണല്‍.


Story by
Next Story
Read More >>