സെവന്‍സിനോട് നോ പറയാനാകില്ലെന്ന് ആഷിക് കരുണിയന്‍

മലപ്പുറം: പ്രൊഫഷണല്‍ താരങ്ങള്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി പൂനെ സിറ്റി എഫ്.സി താരം ആഷിക് കരുണിയന്‍. സെവന്‍സിലൂടെയാണ്...

സെവന്‍സിനോട് നോ പറയാനാകില്ലെന്ന് ആഷിക് കരുണിയന്‍

മലപ്പുറം: പ്രൊഫഷണല്‍ താരങ്ങള്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി പൂനെ സിറ്റി എഫ്.സി താരം ആഷിക് കരുണിയന്‍. സെവന്‍സിലൂടെയാണ് കളി ആരംഭിച്ചതെന്നും കരിയറില്‍ സഹായിച്ച സെവന്‍സ് മാനേജര്‍മാര്‍ പറയുമ്പോള്‍ കളിക്കാതിരിക്കാനാകില്ലെന്നും ആഷിക് കരുണിയന്‍ പറഞ്ഞു. ഗോള്‍.കോമിനോടാണ് ആഷിക് ഇക്കാര്യം പറഞ്ഞത്.

ഐ.എസ്.എല്ലില്‍ പൂനെ സിറ്റി എഫ്.സി താരമായ ആഷിക് കരുണിയന്‍ സീസണിനു ശേഷം സെവന്‍സ് ഫുട്‌ബോളില്‍ കളിച്ചിരുന്നു. ഇതിനെതിരെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു.വിമര്‍ശനങ്ങളോട് എന്താണ്‌ പറയേണ്ടതെന്ന് അറിയില്ല, ഇതിനെ പറ്റി ഒന്നും പറയാനുമില്ല. തന്റെ കരിയറില്‍ സഹായിച്ചവരോടുള്ള ചുമതലയാണ് സെവന്‍സ് കളിക്കുക എന്നത്. ആഷിക് പറഞ്ഞു.

സെവന്‍സ് മത്സരങ്ങള്‍ക്കിടെ താരങ്ങള്‍ക്ക് പരിക്കേല്‍നുള്ള സാദ്ധ്യത കൂടുതലാണെന്നതാണ് വിമര്‍ശനങ്ങളുണ്ടാകാന്‍ കാരണം. റഫറിയിംഗ് നിലവാരം ഉയര്‍ന്നാല്‍ പരിക്കുകള്‍ കുറയുമെന്നും ഇലവന്‍സിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തിയാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് ഉയര്‍ന്നു വരാന്‍ സാധിക്കുമെന്നും ആഷിക് കരുണിയന്‍ പറഞ്ഞു.

Story by
Next Story
Read More >>