ഏഷ്യന്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനക്കും പ്രണോയ്ക്കും വെങ്കലം

വുഹാന്‍: ശക്തമായ പോരാട്ടത്തിനോടുവില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും, എച്ച്.എസ്.പ്രണോയിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍...

ഏഷ്യന്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍  സൈനക്കും പ്രണോയ്ക്കും വെങ്കലം

വുഹാന്‍: ശക്തമായ പോരാട്ടത്തിനോടുവില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാളും, എച്ച്.എസ്.പ്രണോയിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പരാജയപ്പെട്ടു. സെമിഫൈനലില് ചൈനയുടെ ചെന് ലോങ്ങാണ് പ്രണോയിയെ പരാജയപ്പെടുത്തിയത്.

52 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില് നേരിട്ടുള്ള ഗെയിമുകള്ക്കായിരുന്നു പ്രണോയിയുടെ പരാജയം. ആദ്യ ഗെയിം 16-21ന് തോറ്റ പ്രണോയ് രണ്ടാം ഗെയിമില് 18-21നും പരാജയപ്പെട്ടു.45 മിനിറ്റ് നീണ്ട മത്സരത്തില്‍ തായ്‌വാന്റെ തൈ സു യിങിനോടാണ് പരാജയപ്പെട്ടത്.

ആദ്യ ഗെയ്മില്‍ 25-27നും രണ്ടാം ഗെയിമില്‍ 19-21 മാണ് സൈന പരാജയപ്പെട്ടത്.മറ്റു ഇന്ത്യന് താരങ്ങളായ സിന്ധുവും ശ്രീകാന്തും ക്വാര്ട്ടറില് തോറ്റു പുറത്തായിരുന്നു.

Story by
Next Story
Read More >>